|    Oct 27 Thu, 2016 4:31 pm
FLASH NEWS

കാറിടിച്ചു വീഴ്ത്തി മൂന്നരകിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസ്; ജയ്പൂരില്‍ നിന്നു പിടികൂടിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published : 19th August 2016 | Posted By: SMR

തൃശൂര്‍: കുരിയച്ചിറ ഗോസായിക്കുന്നിനു സമീപം ബൈക്ക് യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി മൂന്നരകിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം ജയ്പൂരില്‍ പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മൂന്നാം പ്രതി  വെങ്കിടങ്ങ് കണ്ണോത്ത് പണിക്കവീട്ടില്‍ ഷെലീര്‍ മുഹമ്മദിന്റെ (28) അറസ്റ്റാണ് രേഖപ്പെടുത്തിയത്. വിമാനമാര്‍ഗത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ഇയാളെ തൃശൂരിലേക്ക് ബുധനാഴ്ച വൈകീട്ടോടെയാണ് എത്തിച്ചത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കവര്‍ച്ചയെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചതായാണ് സൂചന.
ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കഴിഞ്ഞദിവസമാണ് ഇയാളെ പിടികൂടിയത്. കവര്‍ച്ചയ്ക്കു ശേഷം ഖത്തറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഷെലീര്‍ പിടിയിലായത്. കവര്‍ച്ചാ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത് ഷെലീറാണ്. വാടാനപ്പിള്ളി സ്വദേശിയായ ഒരാളില്‍ നിന്ന് റെന്റ്എ കാറായി വാടകയ്‌ക്കെടുത്ത കാര്‍ ഒരുമാസമായി ഷെലീറാണ് ഓടിച്ചിരുന്നത്. ചാരനിറത്തിലുള്ള ഇന്നോവ കാറാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സംഭവത്തില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഷെലീറടക്കം നാലുപേര്‍ പോലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.
പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ എയര്‍പോര്‍ട്ടുകളിലും പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ സുരക്ഷാ സേന ഇയാളെ കസ്റ്റഡിയിലെടുത്ത് വിവരം കേരളത്തിലേക്ക് അറിയിച്ചത്. തുടര്‍ന്ന് വെസ്റ്റ് സിഐ വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജയ്പൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഈ കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെ പോലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. കരുവന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ അന്‍സാര്‍(36), ചിയാരത്ത് സ്ഥിരതാമസമാക്കിയ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി അരവിന്ദ് സേട്ട്(40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കുരിയച്ചിറ ആഭരണശാലയില്‍ നിന്ന് പണി തീര്‍ന്ന സ്വര്‍ണാഭരണങ്ങളുമായി ബൈക്കി ല്‍ പോയിരുന്ന ആന്റോയെന്ന ജീവനക്കാരനെ കാറിലെത്തി ഇടിച്ചു വീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ മുഴുവനും പോലിസ് കണ്ടെടുത്തിരുന്നു. മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day