|    Dec 6 Tue, 2016 11:21 pm
FLASH NEWS

കാര്‍ ഷോറൂം ആക്രമണം: സിപിഎം മുന്‍ കൗണ്‍സിലറടക്കം ആറുപേര്‍ അറസ്റ്റില്‍

Published : 21st October 2016 | Posted By: SMR

കൊച്ചി: ഇടപ്പള്ളിയില്‍ കാര്‍ ഷോറൂം തല്ലത്തകര്‍ത്ത് ഉടമയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ സിപിഎം മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മുന്‍ കൗണ്‍സിലറും ഇടപ്പള്ളി സ്വദേശിയുമായ മഹേഷ് (46), മുഹമ്മദ് ബഷീര്‍ ഇടപ്പള്ളി (39), രാജേഷ് ഇടപ്പള്ളി (39), കൃഷ്ണകുമാര്‍ പോണേക്കര (31), നിജു, ബിടിഎസ് റോഡ്,  ഇടപ്പള്ളി (39), ഗിരീഷ് എളമക്കര (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറായിരുന്നില്ല.—
ആക്രമണ ദൃശ്യങ്ങള്‍ അടക്കം തെളിവു നല്‍കിയിട്ടും നടപടിയെടുക്കുന്നതിന് തയ്യാറാവാതിരുന്ന പോലിസ്, കാര്‍ ഷോറൂം തല്ലിത്തകര്‍ക്കുന്നതും ഉടമയെ ക്രൂരമായി മര്‍ദിക്കുന്നതുമായ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പ്രതികളെ പിടികൂടാന്‍ തയ്യാറായത്.
മഹേഷിന്റെ നേതൃത്വത്തില്‍ ഒരുസംഘം സിഐടിയു തൊഴിലാളികള്‍ ഷോറൂമില്‍ അതിക്രമിച്ച് കടന്ന്  ഓഫിസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉടമ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.—
അതേസമയം, സംഭവത്തില്‍ പങ്കാളികളായ മുന്ന് സിഐടിയു പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ്  ചെയ്തു. സിഐടിയു പ്രവര്‍ത്തകര്‍ അക്രമ സംഭവത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നതാണെന്ന് സിഐടിയു ജില്ലാ സെക്രട്ടറി മണിശങ്കര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.— എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ തീരുമാനം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതായും ഇതു ലംഘിച്ച സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്കെതിരേ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day