|    Dec 11 Sun, 2016 9:36 am

കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരിക്ക്

Published : 21st October 2016 | Posted By: SMR

കോട്ടയം: വിദേശത്തു നിന്ന് എത്തിയ സഹോദരനെ കൂട്ടി തിരികെ വരുമ്പോള്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.കാര്‍ നിശേഷം തകര്‍ന്നു. ഇന്നലെ രാവിലെ 10.30ന് ഏറ്റുമാനൂര്‍ ബൈപാസില്‍  തിരുവഞ്ചൂര്‍ ക്ഷേത്രത്തിനും പൂവത്തുംമൂട്  പാലത്തിനുമിടയ്ക്കാണ് അപകടം. കാറിന്റെ മുന്‍ ചക്രം പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ വീട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു. പനച്ചിക്കാട് പാവക്കുളം വീട്ടില്‍ നിബു (21), ഡെല്‍വിന്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറോടിച്ച ഡിപിന് കാര്യമായ പരിക്കില്ല. ഗള്‍ഫില്‍ നിന്നെത്തിയ  ഡല്‍ഫിനെ  നെടുമ്പാശ്ശേരി  വിമാനത്താവളത്തില്‍ നിന്നും കൂട്ടി  വരികയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക