|    Dec 8 Thu, 2016 5:21 pm
FLASH NEWS

കാര്‍ നിയന്ത്രണംവിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു

Published : 4th November 2016 | Posted By: SMR

കരുനാഗപ്പള്ളി: മരണവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന മാരുതി കാര്‍ നിയന്ത്രണം വിട്ട് 11 കെവി ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. യാത്രക്കാരായ ആലപ്പുഴ മണ്ണഞ്ചേരി വടക്കേവെളിവീട്ടില്‍ നസീര്‍ (31), മാതാവ് നസീമ (65), ഭാര്യ, ഷാനി (29), മകന്‍ നിഹാല്‍(4) എന്നിവര്‍ പരിക്കൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ദേശീയപാത വവ്വാക്കാവില്‍ പുലര്‍ച്ചെ 6.15ന് ആയിരുന്നു അപകടം. കുമരന്‍ചിറ സ്‌കൂളിന് സമീപം വലിയവീട്ടില്‍ തൈക്കാവിന് സമീപത്തുള്ള മരണവീട്ടില്‍ പോയി വരുന്ന വഴിയില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് വന്ന മാരുതി ഹുണ്ടായ് കാര്‍ മൈല്‍കുറ്റി തകര്‍ത്ത് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. പോസ്റ്റ് ചുവട്ഭാഗം കൊണ്ട് ഒടിഞ്ഞ് പോയി.ഇത് മൂലം രാവിലെ മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കറണ്ട് ഭാഗികമായി തടസ്സപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day