|    Dec 11 Sun, 2016 7:15 pm
FLASH NEWS

കാര്‍ തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷ്ടിച്ചു

Published : 3rd November 2016 | Posted By: SMR

വടകര: കണ്ണൂക്കര കേളുബസാറില്‍ റോഡരികില്‍ നിര്‍ത്തിയ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം. കാറിനത്തുണ്ടായിരുന്ന ലാപ്‌ടോപ്പും ഐ ഫോണും കവര്‍ന്നു. തൃക്കരിപ്പൂര്‍ ഇളംപാച്ചി വിപിഎം ഹൗസില്‍ കുഞ്ഞഹമ്മദിന്റെ കാറിലാണ് മോഷണം. കേളുബസാറില്‍ ഭാര്യവീട്ടില്‍ വന്ന ഇദ്ദേഹം ഇന്നോവ കാര്‍ വീട്ടിലേക്കു കയറ്റാന്‍ പറ്റാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയതായിരുന്നു. പിന്നിലെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷ്ടിച്ചു. അരലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. ദേശീയപാത കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ നിന്നു കവര്‍ച്ച നടത്തുന്നത് ഈ മേഖലയില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കൈനാട്ടിയില്‍ റോഡരികില്‍ നിര്‍ത്തിയ കാര്‍ യാത്രക്കാരന്റെ പക്കല്‍ നിന്നു പൊന്നും പണവും കവര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് വടകര പോലിസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കേളുബസാറിലെ മോഷണം. ചോമ്പാല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക