|    Dec 6 Tue, 2016 5:39 pm
FLASH NEWS

കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

Published : 31st October 2016 | Posted By: SMR

പെരുമ്പാവൂര്‍: നിയന്ത്രണംവിട്ട് കാര്‍ കടയിലേക്ക് പാഞ്ഞുകയറി  കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ മരിച്ചു. കാലടി മാണിക്യമംഗലം  നെടുവേലി വീട്ടില്‍ വേലായുധന്റെ മകന്‍ ശിക്കാര്‍ (37), തൃശൂര്‍ ആലപ്പാട്ട് പുറത്തൂര്‍ സ്വദേശി ചെമ്മാനി വീട്ടില്‍ ഷോജിയുടെ മകന്‍ ശ്യാം ഷോജി (24) എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ എഎം റോഡില്‍ ആശ്രമം സ്‌കൂളിന് മുന്നില്‍ ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് അപകടം. ഇരുവരും മൂന്നാറിലേക്ക് പോവുന്ന വഴിക്കാണ് അപകടം. മിനിയാണ് മരിച്ച ശ്യാമിന്റെ മാതാവ്. ഭാര്യ സാക്ഷ. ധന്യയാണ് മരിച്ച ശിക്കാറിന്റെ ഭാര്യ.  മക്കള്‍: ഐശ്വര്യ, അശ്വതി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day