|    Dec 6 Tue, 2016 6:14 am
FLASH NEWS

കാര്‍ഷിക വിപ്ലവത്തിനുള്ള പൊടിക്കൈകളുമായി കുട്ടിക്കൂട്ടം

Published : 16th November 2016 | Posted By: SMR

കാര്‍ഷിക മേഖലയില്‍ നവ വിപ്ലവത്തിനു തുടക്കം കുറിയക്കാന്‍ ഐശ്യര്യ ജയനും കൂട്ടരും.ഗ്രാഫ്ടിങ്,ബഡിങ്,ഗ്രൗണ്ട് ലയറിങ് എന്നിങ്ങനെ വിവിധ രൂപത്തിലുള്ള കൃഷി രീതികളുമായാണ് ഏക വനിതാ മല്‍സരാര്‍ഥിയായ ഐശ്വര്യ ജയനെത്തിയത്.22 പേര്‍ മല്‍സരിച്ച ഗ്രാഫ്ടിങ് ,ബഡിങ്,ഗ്രൗണ്ട് ലെയറിങ് വിഭാഗങ്ങളില്‍ ഏക സ്ത്രീ സാന്നിധ്യമായിരുന്നു ഐശ്വര്യ.സേനാപതി ഗവണ്‍മെന്റ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഐശ്യര്യ.ചെറുപ്പം മുതല്‍ കൃഷിയോടുള്ള താല്‍പര്യം വളര്‍ന്നതോടെയായാണ് ഗ്രാഫ്ടിങ്,ബഡിങ് രംഗത്തേയ്ക്ക് ഐശ്വര്യയെത്തുന്നത്.പച്ച റോസ് പൂവ് ഗ്രാഫ്ട് ചെയ്താണ് ഐശ്വര്യ മത്സരത്തിനെത്തിയത്.ബാക്കി മത്സരത്തിനെത്തിയത് 21 പേരും ആണ്‍കുട്ടികളാണ്. രണ്ടു തരത്തിലുള്ള ചെമ്പരത്തികളില്‍ ഗ്രാഫ്ടിങ് നടത്തി പുതിയൊരിനം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ദേവികുളം ജിഎച്ചസിലെ പ്ലസ്ടു വിദ്യാര്‍ഥി വിഷ്ണു ആര്‍ .അറക്കുളം സെന്റ് മേരീസ് സ്‌കൂളിലെ  ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ  ജോര്‍ജ് കെ ജോണ്‍ വളര്‍ന്നുവരുന്ന മാവില്‍ നിന്ന എയര്‍ ലയറിങ് നടത്തി അതില്‍ നിന്നും കുടുതല്‍  ചെടികള്‍ വളര്‍ത്തിയെടുക്കുന്ന നവീന മാതൃകയുമായാണ് എത്തിയത്.ചുണ്ടങ്ങയില്‍ വഴുതന ഗ്രാഫ്ട് ചെയ്താണ് അടിമാലി ജിഎച്ചസിലെ  പ്ലസ്‌വണ്‍ വിദ്യാര്‍ഥി  അനന്ദകൃഷ്ണനെത്തിയത്.കൂടാതെ കുറ്റിമുല്ലയില്‍ നാടന്‍ മുല്ലയും ഗ്രാഫ്ട് ചെയ്തും, കൊക്കോയില്‍ ആത്യൂല്‍പാദനശേഷിയുള്ള കൊക്കോ ഗ്രാഫ്ട് ചെയ്തും അനന്ദകൃഷ്ണന്‍ മത്സരത്തില്‍ പങ്കെടുത്തു.നുറുകണക്കിനു കര്‍കരാണ വിദഗ്യാര്‍ഥികളുടെ മല്‍രത്തിനു കാണികളായെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day