|    Dec 4 Sun, 2016 1:42 pm

കാര്‍ഷിക മേഖലയോടുള്ള അനാസ്ഥ: കര്‍ഷകര്‍ പ്രക്ഷോഭത്തിന്

Published : 29th November 2016 | Posted By: SMR

ചങ്ങരംകുളം: കാര്‍ഷിക മേഖലയോടും, കര്‍ഷകരോടും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ ആലങ്കോട് മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.മേഖലയില്‍ നിന്ന് സംഭരിച്ച നാളികേരത്തിന്റെ വില കുടിശ്ശികയുള്ളത് നാളിത് വരെയായും കൊടുത്ത് തീര്‍ത്തിട്ടില്ല. വിവിധ ക്ഷേമ പെന്‍ഷനുകള്‍ നല്‍കിയിട്ടും, കര്‍ഷക പെന്‍ഷന്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. കൂടാതെ ആലങ്കോട് കൃഷി ഭവനില്‍ കൃഷി ഓഫീസറെ നിയമിക്കുക, കൃഷി ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടുക, നാളികേര സംഭരണം പുനരാരംഭിക്കുക,പന്താവൂര്‍  ഒതളൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉപയോഗപ്രദമാകുന്നതിന് തദ്ദേശസ്ഥാപനങ്ങളെ ഏല്‍പിക്കുക തുടങ്ങിയവയും പ്രധാന ആവശ്യങ്ങളാണ്. പ്രക്ഷോപത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് കാലത്ത് 10 മണിക്ക് ആലങ്കോട് കൃഷി ഭവനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പി പി മൂസ കുട്ടി, എ വി ശ്രീകുമാര്‍, ടി കൃഷ്ണന്‍ നായര്‍, എന്‍ വി സുബൈര്‍, ബാലന്‍ പന്താവൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day