|    Dec 9 Fri, 2016 5:00 pm
FLASH NEWS

കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ വിട്ടുനില്‍ക്കും

Published : 8th November 2016 | Posted By: SMR

പത്തനംതിട്ട: റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ വിട്ടുനില്‍ക്കും.  കാര്‍ഡുകള്‍ വാങ്ങി സീല് ചെയ്യുന്ന ജോലിയില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്‍മാറും.  റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകാത്തപക്ഷം നവംബര്‍ 14ന് റേഷന്‍ വ്യാപാരികള്‍ സ്റ്റോക്ക് ഇന്‍ഡന്റും, സ്റ്റോക്ക് രജിസ്റ്ററും, താലൂക്ക് സപ്ലൈ ഓഫിസില്‍ ഏല്‍പ്പിച്ച് റേഷന്‍ വിതരണത്തി ല്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ പത്തനംതിട്ടയില്‍ കൂടിയ ജില്ലാ റേഷന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു.   ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി എന്‍ സത്യപാലന്‍ അധ്യക്ഷത വഹിച്ചു.  ആര്‍ വിജയന്‍ നായര്‍, ജോര്‍ജ് വട്ടക്കാവ്, തോമസ് വര്‍ഗീസ്, നന്ദകുമാരന്‍ നായര്‍, ബാബു കുളത്തുങ്കല്‍, അജയകുമാര്‍, കെന്നഡി തോമസ്, എം ആര്‍ രാജന്‍, ജിജി ചെറിയാന്‍, എം ബഷീര്‍,  മുഹമ്മദ് ബഷീര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day