|    Dec 9 Fri, 2016 10:54 pm
FLASH NEWS

കാര്‍ട്ടൂണിസ്റ്റ് റോബര്‍ട്ട് വെബര്‍ അന്തരിച്ചു

Published : 4th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ദ ന്യൂയോര്‍ക്കര്‍ മാഗസിനിലെ കാര്‍ട്ടൂണുകളിലൂടെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് റോബര്‍ട്ട് വെബര്‍(92) അന്തരിച്ചു. കഴിഞ്ഞമാസം 20ന് യുഎസിലെ ബ്രാന്‍ഫോര്‍ഡിലായിരുന്നു മരണം. എന്നാല്‍ കഴിഞ്ഞദിവസം മാത്രമാണ് വെബറിന്റെ ഭാര്യ ഡെബോറ ഗ്രേവ്‌സ് മരണം സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. 1962നും 2007നുമിടയില്‍ 1,481 കാര്‍ട്ടൂണുകളാണ് ന്യൂയോര്‍ക്കറിനുവേണ്ടി വെബര്‍ വരച്ചത്. മാഗസിന്റെ 11 കവര്‍ ചിത്രങ്ങളും അദ്ദേഹം വരച്ചു. സമൂഹത്തിലെ ഉപരിവര്‍ഗക്കാരായിരുന്നു വെബറിന്റെ കാര്‍ട്ടൂണുകളില്‍ കഥാപാത്രങ്ങളായത്. അവരുടെ പാര്‍ട്ടികളും സാമൂഹിക ഇടപെടലുകളും  സംഭാഷണങ്ങളും കാര്‍ട്ടൂണിന് പശ്ചാത്തലമായി. യഥാര്‍ഥ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതാണു വെബറുടെ കാര്‍ട്ടൂണുകളെന്നും അവ നിത്യജീവിതത്തിലെ സന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കുന്നതായും കാര്‍ട്ടൂണിസ്റ്റായ ലീ ലോറന്‍സ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day