|    Dec 7 Wed, 2016 1:20 am
FLASH NEWS

കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷം; 14 യുഡിഎഫ് നേതാക്കള്‍ കീഴടങ്ങി

Published : 23rd November 2016 | Posted By: SMR

മുക്കം: കാരശേരി ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ ജനദ്രോഹനയങ്ങളിലും സ്വജനപക്ഷപാതത്തിലും അവഗണനയിലും പ്രതിഷേധിച്ച് കഴിഞ്ഞ 17ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ മുക്കം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 14 പേര്‍ കീഴടങ്ങി. ഇന്നലെ രാവിലെ 10.30ഓടെ നിരവധി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം ടി അഷ്‌റഫ്, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്ഇ പി ബാബു, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ സലാം തേക്കുംകുറ്റി, എം ടി സൈദ് ഫസല്‍, മുഹമ്മദ്ദിഷാല്‍, എ പി ഷുക്കൂര്‍, എം പി ഫൈസല്‍, പി വി സുരേന്ദ്രലാല്‍, യൂനുസ് പുത്തലത്ത്, സുബിന്‍ കളരിക്കണ്ടി, എന്‍ കെ അന്‍വര്‍, പ്രേമദാസന്‍ കാരമൂല, സമാന്‍ ചാലൂളി, ഗസീബ് ചാലൂളി എന്നിവരാണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. യുഡിഎഫ് നേതാക്കളായ സി പി ചെറിയ മുഹമ്മദ്, സി ജെ ആന്റണി, സി കെ കാസിം, എന്‍ അബ്ദുല്‍ സത്താര്‍ എന്നിവര്‍ക്കൊപ്പമെത്തിയായിരുന്നു കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day