|    Dec 11 Sun, 2016 7:40 am

കാരറ്റ് കൃഷിയില്‍ വിജയം കൊയ്ത് ലീഗല്‍ മെട്രോളജി ജീവനക്കാരന്‍

Published : 23rd November 2016 | Posted By: SMR

മുഹമ്മ: ചൊരിമണലില്‍ ശൈത്യകാല വിളയായ കാരറ്റ് കൃഷി ചെയ്ത് നേട്ടമുണ്ടാക്കി ലീഗല്‍ മെട്രോളജി ജീവനക്കാരന്‍. എസ്എല്‍ പുരം പൊന്നിട്ടുശ്ശേരി എസ് സിജി ആണ് വീട്ടുമുറ്റത്ത് ചൊരിമണലിലെ ചൂടിനെ തോല്‍പ്പിച്ച് കാരറ്റ് വിളയിച്ചത്. ലീഗല്‍ മെട്രോളജി വകുപ്പ് പൊന്നാനി ഓഫിസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് സിജി. ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുമ്പോള്‍ ശുദ്ധമായ പച്ചക്കറി കഴിക്കണമെന്ന ആഗ്രഹത്തിലാണ് വീട്ടുമുറ്റത്ത് കൃഷി തുടങ്ങിയത്. വെണ്ടയും തക്കാളിയും പയറും പാവലും നട്ടപ്പോള്‍ കൂടെ കാരറ്റും നട്ടു. രണ്ടുവര്‍ഷമായി സിജിയുടെ വീട്ടില്‍ കാരറ്റ് സുലഭമായി ലഭിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ നാട്ടിലെത്തുമ്പോഴാണ്  കൃഷി പരിപാലനം. ജലസേചനത്തിനുള്ള ചുമതല വീട്ടിലെ മറ്റംഗങ്ങള്‍ക്കാണ്. ചാണകവും കോഴിവളവുമാണ് ഉപയോഗിച്ചത്. 1500 ചുവട് കാരറ്റാണ് ഇത്തവണ കൃഷി ചെയ്തത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് സിജി പറഞ്ഞു. പച്ചക്കറിക്കൊപ്പം മല്‍സ്യ കൃഷിയും സിജി നടത്തുന്നുണ്ട്. സിജിയുടെ കൃഷിയെ പറ്റി അറിഞ്ഞ മന്ത്രി പി തിലോത്തമന്‍ പൊന്നിട്ടശ്ശേരിയിലെ വീട്ടിലെത്തി സിജിയെ അഭിനന്ദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക