|    Dec 7 Wed, 2016 9:51 pm
FLASH NEWS

കായിക കിരീടം എറണാകുളത്തിന്; കലയില്‍ കണ്ണൂര്‍

Published : 24th November 2016 | Posted By: SMR

കണ്ണൂര്‍: മൂന്നുദിവസമായി കണ്ണൂരിലും തലശ്ശേരിയിലും നടന്ന സംസ്ഥാന എക്‌സൈസ് കലാകായിക മേളയ്ക്ക് കൊടിയിറങ്ങി. ഇഞ്ചാടിഞ്ച് പോരാട്ടത്തിനൊടുവില്‍ കലാമേളയില്‍ 57 പോയിന്റോടെ ആതിഥേയരായ കണ്ണൂര്‍ ജില്ല ജേതാക്കളായി. 55 പോയിന്റ് നേടി കോഴിക്കോട്, പാലക്കാട് ജില്ലകള്‍ രണ്ടാംസ്ഥാനം പങ്കിട്ടു. കായികമേളയില്‍ 226 പോയിന്റോടെ എറണാകുളം ചാംപ്യന്മാരായി. 216 പോയിന്റ് നേടിയ തൃശൂരാണ് റണ്ണറപ്. കലാതിലകമായി ജസ്‌ന ജോസഫി(കണ്ണൂര്‍)നെയും എന്‍ ടി ധ്രുവന്‍ (കണ്ണൂര്‍), എം ജയപ്രകാശ്(മലപ്പുറം) എന്നിവരെ കലാപ്രതിഭകളായും തിരഞ്ഞെടുത്തു. കായികം വനിതകളില്‍ എറണാകുളത്തിന്റെ കെ എസ് ബബിതയും പുരുഷ വിഭാഗത്തില്‍ മലപ്പുറത്തിന്റെ കെ കെ ഗോപിനാഥും വ്യക്തിഗത ചാംപ്യന്‍മാരായി. സമാപന സമ്മേളനം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് ഋഷിരാജ് സിങ് ട്രോഫികള്‍ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ (കണ്ണൂര്‍) വി വി സുരേന്ദ്രന്‍, ജോയിന്റ് എക്‌സൈസ് കമ്മീഷനര്‍ എം എസ് മുഹമ്മദ് സിയാദ്, കെ എ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day