|    Dec 9 Fri, 2016 10:53 pm
FLASH NEWS

കായികമേള വിജയികള്‍ക്ക് സ്വീകരണം : വിദ്യാര്‍ഥിനികളെ പൊരിവെയിലത്ത് നിര്‍ത്തി; നാലുപേര്‍ തളര്‍ന്നുവീണു

Published : 22nd November 2016 | Posted By: SMR

ചാവക്കാട്: ഉപജില്ല കായികമേളയില്‍ വിജയികളായവര്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ മണിക്കൂറുകളോളം നേരം വിദ്യാര്‍ഥിനികളെ പൊരിവെയിലത്ത് നിര്‍ത്തി. നാലു വിദ്യാര്‍ഥിനികള്‍ തളര്‍ന്നു വീണു. ചാവക്കാട് മമ്മിയൂര്‍ എല്‍എഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇന്നലെ രാവിലേയാണ് സംഭവം. 9.30ന് തുടങ്ങുന്ന പരിപാടിക്ക് ഒമ്പതു മണിക്ക് തന്നെ വിദ്യാര്‍ഥിനികളെ ഒന്നടങ്കം വെയിലത്ത് നിര്‍ത്തുകയായിരുന്നു. മിനിട്ടുകള്‍ കഴിഞ്ഞതോടെ വിദ്യാര്‍ഥികള്‍ തളര്‍ന്നു വീണു. ഉടന്‍ തന്നെ അധ്യാപകര്‍ ഈ വിദ്യാര്‍ഥികള്‍ക്ക് വെള്ളം കൊടുത്തു. ഇതിനു ശേഷമാണ് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനത്തിനെത്തിയത്. വിവരമറിഞ്ഞ രക്ഷിതാക്കളില്‍ ചിലര്‍ പ്രദേശത്തെ മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടതോടെ ഇത്തരത്തില്‍ ഒരു സംഭവവും           നടന്നിട്ടില്ലെന്നായിരുന്നു അറിയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day