|    Dec 11 Sun, 2016 7:39 am

കാമുകനെ തേടിയെത്തിയ വിദ്യാര്‍ഥിനിയെ കൊല്ലത്ത് കണ്ടെത്തി

Published : 1st November 2016 | Posted By: SMR

പാലക്കാട്: പാലക്കാട് നിന്ന് കാമുകനെ തേടിയെത്തിയ വിദ്യാര്‍ഥിനിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി.അഞ്ച് ദിവസം മുമ്പാണ് ഡിഗ്രി വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് കാട്ടി ചെര്‍പ്പുളശ്ശേരി പോലിസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്. സൈബല്‍ സെല്‍ നടത്തിയ പരിശോധനയില്‍ കൊല്ലത്തുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഷാഡോ എസ്‌ഐ ടി ബാബുകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊല്ലം റെയില്‍വേസ്‌റ്റേഷനിലെ രണ്ടാംക്ലാസ് വിശ്രമമുറിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ പോലിസിന് കൈമാറി. ചെര്‍പ്പുളശേരിയില്‍ നിന്ന് ബന്ധുക്കള്‍ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശാസ്താംകോട്ട സ്വദേശി രാജേഷ് എന്നയാളിനെ തേടിയാണ് കൊല്ലത്തെത്തിയതെന്നാണ് പെണ്‍കുട്ടി നല്‍കുന്ന വിശദീകരണം. മൂന്ന് ദിവസമായി കൊല്ലത്ത് തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക