|    Dec 3 Sat, 2016 10:09 am
FLASH NEWS

കാബൂള്‍ പള്ളിയില്‍ സ്‌ഫോടനം; 27 മരണം; 35ഓളം പേര്‍ക്ക് പരിക്ക്

Published : 22nd November 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ഷിയാ പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ 27പേര്‍ കൊല്ലപ്പെട്ടു. 35ഓളം പേര്‍ക്ക് പരിക്കേറ്റു. ദാറുല്‍ അമനിലെ ബഖീറുല്‍ ഉലൂം പള്ളിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്ന് ആശങ്കപ്പെടുന്നതായി പോലിസ് അറിയിച്ചു.
ഷിയാ വിഭാഗക്കാര്‍ ആചരിക്കുന്ന അര്‍ബയേന്‍ ചടങ്ങിനായി പള്ളിയിലെത്തിയവരാണ് കൊല്ലപ്പെട്ടത്. മുഹര്‍റം 10ന് നടക്കുന്ന ആഷുറ ആഘോഷം കഴിഞ്ഞ് 40ാം ദിവസമാണ് അര്‍ബയേന്‍ ചടങ്ങ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഒറ്റയ്ക്ക് പള്ളിയിലെത്തിയ ഒരു യുവാവ് ആള്‍ക്കൂട്ടത്തിനു നടുവിലെത്തിയപ്പോള്‍ ശരീരത്തില്‍ കെട്ടിവച്ച ബോംബുപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഭിന്നിപ്പിന്റെ വിത്തുവിതയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ചീഫ് എക്‌സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ല അഭിപ്രായപ്പെട്ടു. വിശുദ്ധമായ ഇടത്ത് കുട്ടികളടക്കമുള്ള നിരപരാധികള്‍ക്കു നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആക്രമണവുമായി തങ്ങള്‍ക്ക് ഒരുബന്ധവുമില്ലെന്നും ആക്രമണത്തെ അപലപിക്കുന്നതായും താലിബാന്‍ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day