|    Dec 5 Mon, 2016 3:53 am

കാപ്പ ചുമത്തണമെന്ന മേനകാ ഗാന്ധിയുടെ അഭിപ്രായം സമചിത്തതയോടെയുള്ളതല്ല: സുധീരന്‍

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന മേനകാഗാന്ധിയുടെ അഭിപ്രായം സമചിത്തതയോടുള്ളതല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മനുഷ്യജീവനേക്കാള്‍ നായ്ക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന സ്ഥിതി ഉണ്ടാവരുത്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി മേനകാഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം ഒരു ഭരണാധികാരിയില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. മേനകാഗാന്ധി കേരളത്തില്‍ വന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കട്ടെ. അല്ലാതെ ഇത്തരം ത്വാതിക അഭിപ്രായ പ്രകടനം നടത്തുന്നത് നല്ലതല്ലെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തില്‍ തെരുവുനായ പ്രശ്‌നം അതീവ ഗുരുതരമാണ്. സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നാല്‍, അതിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയില്ല. സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയാണ്. തെരുവുനായ വിഷയത്തില്‍ സുപ്രിംകോടതിയിലൂടെ ഒരു പരിഹാരമാര്‍ഗം ഉണ്ടാവുന്നതായിരിക്കും ഉചിതം. എന്നാല്‍, ഈ പ്രശ്‌നത്തിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതില്‍ നല്‍കിയ സത്യവാങ്മൂലം യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നല്ല. ഒട്ടും തൃപ്തികരവുമല്ല. ഇനിയെങ്കിലും തെരുവുനായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടവരുടേയും ഗുരുതരമായി പരിക്കേറ്റവരുടേയും യഥാര്‍ഥ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലത്തില്‍ ആവശ്യമായ ദേദഗതി വരുത്തി കോടതിയില്‍ നല്‍കണമെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day