|    Dec 5 Mon, 2016 3:55 pm
FLASH NEWS

കാന്‍സര്‍: മികച്ച ചികില്‍സാ സൗകര്യം സാധ്യമാക്കണമെന്നു ഹരജി

Published : 1st December 2016 | Posted By: SMR

കൊച്ചി: കാന്‍സര്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനും തുടര്‍ചികില്‍സ നല്‍കാനും വിപുലമായ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കാന്‍സര്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഏര്‍ലി കാന്‍സര്‍
ഡിറ്റക്ഷന്‍ സെന്ററുകള്‍ തുടങ്ങണമെന്നും നിലവിലുള്ള രണ്ട് സെന്ററുകളിലെ സൗകര്യം വിപുലീകരിക്കണമെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ വള്ളികുന്നം സ്വദേശി ജെ ബിന്ദ്യയാണു ഹരജി നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ വര്‍ഷംതോറും ഒരു ദശലക്ഷം പേര്‍ കാന്‍സര്‍ രോഗത്തിന് അടിമപ്പെടുന്നതായി  ഹരജിയില്‍ പറയുന്നു. രോഗം
കണ്ടെത്താന്‍ വൈകുകയും മികച്ച ചികില്‍സ ലഭിക്കാതെവരികയും ചെയ്യുന്നതിനാല്‍ രോഗികളുടെ ജീവന്‍ വിധിക്ക് വിടേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ സ്‌ക്രീനിങിനും രോഗം നേരത്തെ കണ്ടുപിടിക്കലും കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട അപകടാവസ്ഥയും കുറയ്ക്കലും രോഗവുമായി ബന്ധപ്പെട്ട ആശങ്കകളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാനും സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അടിയന്തര ശ്രദ്ധപതിയേണ്ടതുണ്ട്. കാന്‍സര്‍ ചികില്‍സാരംഗത്ത് വിദഗ്ധരെ നിയമിക്കാത്തതും അടിസ്ഥാന സൗകര്യംപോലും ഒരുക്കാത്തതും രോഗം വന്ന് ആളുകള്‍ മരിക്കുന്നതിനു പ്രധാന കാരണമാണ്. നേരത്തെ കണ്ടെത്തി ചികില്‍സിക്കുക എന്നതാണു കാന്‍സര്‍ തടയാനുള്ള പ്രധാന മാര്‍ഗമെന്നും അതിനാല്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണു ഹരജി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day