|    Dec 9 Fri, 2016 8:49 pm
FLASH NEWS

കാന്‍സര്‍ നിര്‍ണയ ക്യാംപ് ബ്ലോക്ക്തല ഉദ്ഘാടനം

Published : 26th October 2016 | Posted By: SMR

പത്തനംതിട്ട: കോന്നി ബ്ലോക്ക്പഞ്ചായത്തിന്‍േറയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി ജില്ലാ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാംപിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ നിര്‍വഹിച്ചു. പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി കെ വി പദ്ധതി വിശദീകരണം നടത്തി. കോഴഞ്ചേരി ജില്ലാ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.കെ ജി ശശിധരന്‍ പിള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്തരം ഒരു സംരഭം തുടങ്ങുന്നത്.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എലിസബത്ത് അബു, കെ ജി അനിത, അംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിശ്വംഭരന്‍ കെ, ലീലാരാജന്‍, മാത്യു തോമസ്, എസ് ഷാജി, എലിസബത്ത് രാജു, പ്രീയ എസ് തമ്പി, പി.ആര്‍.രാമചന്ദ്രപിള്ള, മിനി വിനോദ്, ജയ അനില്‍, റോജി എബ്രഹാം, ജയശ്രീ സുരേഷ്, പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ആന്ദവല്ലിയമ്മ, ബിഡിഒ കെ ഇ വിനോദ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ സി വി സാജന്‍, സുധാകുമാരി, ആരോഗ്യ കേരളം ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് ഫിലിപ്പ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day