|    Dec 6 Tue, 2016 5:41 pm
FLASH NEWS

കാനഡ ഇമിഗ്രേഷന്‍ വെബ്‌സൈറ്റിന് തകരാറ്

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കനേഡിയന്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റിന് സാങ്കേതിക തകരാര്‍. ഡോണള്‍ഡ് ട്രംപ് വിജയിച്ചാല്‍ നാടുവിടുമെന്ന അമേരിക്കന്‍ പൗരന്‍മാരുടെ പ്രഖ്യാപനമാണ് വെബ്‌സൈറ്റിനെ ബാധിച്ചെതെന്നാണ് വിവരം. അമേരിക്ക വിടുമെന്ന് പറഞ്ഞവര്‍ കൂട്ടത്തോടെ അപേക്ഷയുമായി എത്തിയതാണ് തകരാറിനിടയാക്കിയതെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ട്രംപ് മുന്നേറ്റം ആരംഭിച്ചതോടെതന്നെ സൈറ്റില്‍ തകരാറുകള്‍ കണ്ടുതുടങ്ങിയതെന്നും വിവരമുണ്ട്.
സൈറ്റ് ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇന്റേണല്‍ സെര്‍വര്‍ തകരാറെന്ന് സന്ദേശമാണ് ലഭിച്ചത്. തകാരാറു ശ്രദ്ധയില്‍ പെടുത്തി നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പെഴുതി. അതേസമയം തകരാറിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതിനിടെ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ കാലഫോര്‍ണിയയില്‍ നേരിയ സംഘര്‍ഷം റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day