|    Dec 9 Fri, 2016 9:18 am
FLASH NEWS

കാനം രാജേന്ദ്രന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം: എസ്ഡിപിഐ

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: നിലമ്പൂരിലെ മാവോവാദി കൂട്ടക്കൊല കേന്ദ്രത്തിന്റെ തീവ്രവാദവിരുദ്ധ ഫണ്ട് തട്ടിയെടുക്കാനുള്ള ചില ഐപിഎസ് ഉദ്യോഗസ്ഥരുടെ നീക്കമാണെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ആവശ്യപ്പെട്ടു.
നിലമ്പൂര്‍ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വ്യക്തമായ വിവരങ്ങള്‍ ഇല്ലാത്തതും സിപിഐ പക്ഷത്തുനിന്ന് വന്ന ഞെട്ടിക്കുന്ന വിവരങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹമാണ്. വ്യാജ ഏറ്റുമുട്ടലെന്ന് സംശയമുയരുന്ന സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് സുപ്രിംകോടതി നിര്‍ദേശിക്കുന്നതെന്ന കാര്യം സിപിഐ ഓര്‍മപ്പെടുത്തിയിട്ടും പിണറായി സന്നദ്ധത കാണിക്കാത്തതു സംശയം ബലപ്പെടുത്തുന്നു. ആഭ്യന്തരവകുപ്പിന് പോലിസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു സമ്മതിച്ച് രാജിവച്ച് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day