|    Dec 6 Tue, 2016 11:27 pm
FLASH NEWS

കാത്ത്‌ലാബ്-സര്‍ജറി യൂനിറ്റിന് 8.59 കോടിരൂപ അനുവദിച്ചു

Published : 1st November 2016 | Posted By: SMR

തൃശൂര്‍: മെഡിക്കല്‍കോളജില്‍കാത്ത്‌ലാബും, കാര്‍ഡിയോ തൊറാസിക് സര്‍ജറി യൂനിറ്റും ആരംഭിക്കുന്നതിന് സര്‍ക്കാര്‍ 8.59 കോടിരൂപ അനുവദിച്ചതായി പി കെ ബിജു എംപി അറിയിച്ചു. മെഡിക്കല്‍കോളജിന്റെവികസനത്തിനായി ഈ വര്‍ഷം 27 കോടിരൂപയുടെവിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌സര്‍ക്കാ ര്‍ഭരണാനുമതി നല്‍കിയതായ ും എംപി പറഞ്ഞു. കാത്ത്‌ലാബിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനും, കാര്‍ഡിയോ തൊറാസിക് സര്‍ജറി യൂനിറ്റിനാവശ്യമായ സാങ്കേതിക വിഭാഗത്തിന്റെ പൂര്‍ത്തീകരണത്തിനുമാണ് 8.59കോടി രൂപ ചെലവഴിക്കുന്നത്. മെഡിക്കല്‍ കോളജില്‍ കാത്ത്‌ലാബും, കാര്‍ഡിയോ തൊറാസിക് സര്‍ജറിയൂനിറ്റും ആരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ മാസത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍വെച്ചും, കഴിഞ്ഞ സപ്തംബറില്‍ ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച സമയത്തും ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എംപി സര്‍ക്കാരിന് കൈമാറിയിരുന്നു. തുടര്‍ നടപടിയെന്ന നിലക്കാണ് മെഡിക്കല്‍ കോളജ് വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇത്രയുംതുക അനുവദിച്ചത്. നിലവില്‍ തൃശൂര്‍ ജില്ലയില്‍ ഹൃദയശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഇതുവരെ ലഭ്യമായിരുന്നില്ല. മെഡിക്കല്‍കോളജില്‍ ചികില്‍സക്കെത്തുന്ന സാധാരണക്കാരുള്‍പ്പെടെ ഹൃദയശസ്ത്രക്രിയക്കായി സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു. മെഡിക്കല്‍കോളജില്‍കാത്ത്‌ലാബും, കാര്‍ഡിയോതൊറാസിക്‌സര്‍ജറിയൂണിറ്റും വരുന്നതോടെഹൃദയ സംബന്ധമായ അസുഖമുളള സാധാരണക്കാരുടെ ചികില്‍സാ ചെലവില്‍ഗണ്യമായകുറവുണ്ടാകും. കാര്‍ഡിയോതൊറാസിക്‌സര്‍ജന്റെ നിയമനം അംഗീകരിക്കുന്ന നടപടിക്രമം കൂടി പൂര്‍ത്തിയായാല്‍ ഡിസംബര്‍ മാസത്തോടുകൂടി മെഡിക്കല്‍ കോളജില്‍ കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാവുന്ന വിധത്തിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.  കാത്ത്‌ലാബിനാവശ്യമായ തുകകൂടാതെ ലെക്ച്ചര്‍ഹാള്‍, ഡയാലിസിസ്‌കിറ്റ്, ഹോസ്റ്റല്‍ പുനരുദ്ധാരണം എന്നിവക്കായും പ്രത്യേകം സര്‍ക്കാര്‍ തുകയനുവദിച്ചിട്ടുണ്ട്. പ്ലാന്‍ ഫണ്ട്, കാപ്പിറ്റല്‍എന്നീവിഭാഗങ്ങളിലായി 12.60 കോടിരൂപക്കും ഭരണാനുമതി നല്‍കിയെന്നുംസര്‍ക്കാര്‍അറിയിച്ചിട്ടുണ്ട്. നേരത്തെ എംപി ഇടപെട്ടതനുസരിച്ച്‌റേഡിയഷേന്‍ സോഴ്‌സ് നിറക്കുന്നതിനും, യന്ത്രത്തിന്റെപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിഒരുകോടിരൂപയും, ലീനിയര്‍ആക്‌സിലേറ്റര്‍ മെഷീന്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌രണ്ടുകോടിരൂപയുംസര്‍ക്കാര്‍ അനുവദിച്ചിരുന്നു. സ്വകാര്യ ആശുപത്രിമേഖലക്ക ്‌വേണ്ടി തൃശൂര്‍മെഡിക്കല്‍കോളജിലെ കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം വൈകിപ്പിക്കുന്നതിനും, നിസാരകാരണങ്ങള്‍ കാണിച്ച് ഇല്ലാതാക്കാനും നിരന്തരം ശ്രമിക്കുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്ക് മികച്ച മറുപടിയാണ് കാത്ത്‌ലാബിന് തുകയനുവദിച്ചതിലൂടെ സര്‍ക്കാര്‍ നല്‍കിയിരിക്കുതെന്നും എം.പി ചൂണ്ടിക്കാണിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day