|    Dec 8 Thu, 2016 1:20 pm
FLASH NEWS

കാണ്‍പൂര്‍ തീവണ്ടി അപകടം: അപകട കാരണം പാളത്തിലെ വിള്ളല്‍

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് നുറിലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിനു കാരണം പാളത്തിലെ വിള്ളലാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റെയില്‍വേ അധികൃതര്‍. അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാവൂ. ആധുനിക രീതിയിലുള്ള എല്‍എച്ച്ബി കോച്ചുകളുടെ അഭാവമാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായതെന്നും അധികൃതര്‍ അറിയിച്ചു.
ഇന്‍ഡോര്‍- പട്‌ന എക്‌സ്പ്രസ്സിന്റെ 40 ബോഗികളാണ് പാളംതെറ്റിയത്. രണ്ടു ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്. ശനിയാഴ്ച് പുലര്‍ച്ചെ രണ്ടിന് ഭടിന്‍ഡ- ജോഡ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.   ചൂടുകൂടിയ കാലാവസ്ഥയാണ് റെയില്‍ പാളത്തിലെ വിള്ളലിന് പ്രധാന കാരണമെന്ന് പാളം അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള റെയില്‍ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. എന്നാല്‍, കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താ—ത്തതാണ് പാളത്തിലെ വിളളലിന് കാരണമെന്നും കലാവസ്ഥ വിള്ളലിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നെയുള്ളൂവെന്നും റെയില്‍വേ സുരക്ഷാവിഭാഗം അറിയിച്ചു. പാളത്തിലെ അറ്റകുറ്റപ്പണികള്‍ നിയന്ത്രിക്കുന്നതിനായി ട്രാക്ക് മെയിന്റനന്‍സ് സോഫ്‌ററ് വെയര്‍ ഈയിടെ റെയില്‍മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍, റെയില്‍ സുരക്ഷാവിഭാഗം അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ ഇത് പരാജയപ്പെടുകയായിരുന്നു. പഴയ കോച്ചുകള്‍ മാറ്റി ആധുനിക എല്‍എച്ച്ബി കോച്ചുകളാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day