|    Dec 9 Fri, 2016 10:55 pm
FLASH NEWS

കാണുന്നതെന്തും വാര്‍ത്തയാക്കി മൂച്ചിക്കല്‍ സ്‌കൂള്‍ മഴവില്ല് കൈയെഴുത്ത് ദിനപത്രം

Published : 26th November 2016 | Posted By: SMR

എടത്തനാട്ടുകര: സ്‌കൂളിലെ കൊച്ചുകൊച്ചു വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ഥികള്‍ നിത്യവും എഴുതി പ്രസിദ്ധീകരിക്കൂന്ന എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍ പി സ്‌കൂളിലെ മഴവില്ല് കയ്യെഴുത്ത്  ദിനപത്രം ശ്രദ്ധേയമാവുന്നു.വിദ്യാര്‍ഥികളുടെ നിരീക്ഷണ ശേഷിയും ലേഖന ശേഷിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  സ്‌കൂള്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് മഴവില്ല് കയ്യെഴുത്ത്  ദിനപത്രം പ്രസിദ്ധീകരിക്കുന്നത്.സ്‌കൂളിലെ മന്ത്രി സഭാ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ ചോദ്യമഴ, അടിക്കുറിപ്പ്, ക്യാച്ച് ഇംഗ്ലീഷ് മല്‍സരങ്ങള്‍, ക്ലാസ്സ് റൂം തമാശകള്‍, വിവിധ തരം ആഘോഷങ്ങള്‍, ദിനാചരണങ്ങള്‍, ക്വിസ് മല്‍സരങ്ങള്‍ തുടങ്ങിയവയെല്ലാം മഴവില്ലില്‍ സ്ഥിരം വാര്‍ത്തകളാണ്.  പ്രമുഖ പത്രങ്ങളില്‍ സ്‌കൂളിലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തയും പടവും അച്ചടിച്ചു വരുന്നത് മഴവില്ലില്‍ കോളം വാര്‍ത്തയായി പ്രത്യക്ഷപ്പെടുത്തി. പഠന സമയം ഒട്ടും പാഴാക്കാതെ ഒഴിവു സമയങ്ങളിലാണ് വിദ്യാര്‍ഥികള്‍ വാര്‍ത്തകള്‍ കണ്ടെത്തുന്നതും മഴവില്ല് തയ്യാറാവുന്നതും. നാല് എ, ബി ക്ലാസ്സുകാരാണ് മഴവില്ല് പ്രസിദ്ധീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്ന പത്രം എല്ലാ ക്ലാസ്സുകളിലും വായിച്ചു കേള്‍പ്പിച്ചതിന് ശേഷം സ്‌കൂളില്‍ സൂക്ഷിച്ചു  വര്‍ഷാവസാനത്തില്‍ വാര്‍ഷികപ്പതിപ്പായി പുറത്തിറക്കും. മഴവില്ല് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യപിക എ സതീദേവി, സ്റ്റാഫ് സെക്രട്ടറി  അധ്യാപകരായ സി മുസ്തഫ, പി അബ്ദുസ്സലാം സി കെ ഹസീനാ മുംതാസ് , സ്‌കൂള്‍ ലീഡര്‍ കെ ജ്യോതിക, സ്‌കൂള്‍ മുഖ്യ മന്ത്രി കെ നിദ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായ ഒ അഫ്‌നാന്‍ അന്‍വര്‍, എ ഭൂവനേശ്വരി ,ഒ ഷഹല,  പി ഫാതിമത്ത് ഫിദ, പി നിഷ്ബ, കെ. അന്‍ഷിഫ  നേതൃത്വം നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day