|    Dec 6 Tue, 2016 11:23 pm
FLASH NEWS

കാട്ടു പന്നിയെ വേട്ടയാടിയയാള്‍ പിടിയില്‍

Published : 1st November 2016 | Posted By: SMR

കുളത്തൂപ്പുഴ: കാട്ടുപന്നിയെ വേട്ടയാടി പിടിച്ച് ഇറച്ചിയാക്കി വില്‍പ്പന നടത്തി വന്ന സംഘത്തിലെ പ്രധാനി പിടിയില്‍. ഏരൂര്‍ പനമൂട്ടില്‍ വീട്ടില്‍ കൊച്ചുചെറുക്കന്‍ എന്ന് വിളിക്കുന്ന പ്രഹ്ലാദന്‍(47) ആണ് പിടിയിലായത്. സ്‌ഫോടക വസ്തു ഉപയോഗിച്ച കാട്ടുപന്നിയെ വേട്ടയാടി പിടിച്ച് ഇറച്ചി ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്ന് അഞ്ചല്‍ വനം റേഞ്ച് ഓഫിസര്‍ ബി ആര്‍ ജയന്‍ അറിയിച്ചു. കഴിഞ്ഞ 24ന്  കൂട്ടാളികളില്‍ ഒരാളായ കുളത്തൂപ്പുഴ ആമക്കുളം ഹാപ്പി കോട്ടേജില്‍ വിന്‍സെന്റ് എന്നുവിളിക്കുന്ന മോസസ്സിനെ പന്നി ഇറച്ചി കടത്തവെ പിടികൂടിയിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രഹ്ലാദന്റെ പങ്ക് വെളിവായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day