|    Dec 3 Sat, 2016 7:56 am
FLASH NEWS

കാട്ടുപന്നിവേട്ട : ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

Published : 26th October 2016 | Posted By: SMR

കുളത്തൂപ്പുഴ: തീറ്റയില്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച കാട്ടുപന്നിയെ വേട്ടയാടി പിടിച്ച് ഇറച്ചി വില്‍പ്പന നടത്തി വന്ന സംഘത്തിലെ ഒരാളെ വനപാലകര്‍ പിടികൂടി. കുളത്തൂപ്പുഴ ആമക്കുളം ഹാപ്പി കോട്ടേജില്‍ വിന്‍സെന്റ് എന്നുവിളിക്കുന്ന മോസസ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം അഞ്ചല്‍ വനം റേഞ്ച് ഓഫിസര്‍ എം ആര്‍ ജയന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുളള പരിശോധനയിലാണ് കാട്ടിറച്ചിയുമായി പ്രതി പിടിയിലാകുന്നത്. ഓയില്‍ പാം എരൂര്‍ എസ്‌റ്റേറ്റിനുളളില്‍ വാഹനത്തില്‍ കാട്ടിറച്ചി കടത്തികൊണ്ട് പോവുകയായിരുന്നെന്നാണ് വനപാലകര്‍ പറയുന്നത്. എന്നാല്‍ വാഹനം പിടികൂടാന്‍  ഇവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വ്യാജവാറ്റുകേസ് അടക്കം നിരവധി വനം,വന്യജീവി വകുപ്പ് കേസിലെ പ്രതിയായ മോസസ്. കട്ടുമൃഗങ്ങളെ വേട്ടയാടി ഇറച്ചിയാക്കി ഉന്നതര്‍ക്ക് എത്തിച്ച് നല്‍കുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നാണ് സൂചന. കേസില്‍ നിരധി പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വനപാലകര്‍ സംശയിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day