|    Dec 6 Tue, 2016 5:41 pm
FLASH NEWS

കാട്ടുതീ നിയന്ത്രണ വിധേയമെന്ന് ഇസ്രായേല്‍

Published : 29th November 2016 | Posted By: SMR

തെല്‍ അവീവ്: ഇസ്രായേല്‍ നഗരമായ ഹൈഫയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണച്ചതായി ഇസ്രായേലി അഗ്‌നിശമന സേന. കാട്ടുതീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് 80,000ത്തിലധികം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. കാട്ടുതീയുമായി ബന്ധപ്പെട്ട് 20ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും പടര്‍ന്നുപിടിച്ച കാട്ടുതീ പൂര്‍ണമായും അണച്ചതായും കാര്യങ്ങള്‍ നിയന്ത്രണവിധേയമായെന്നും ഇസ്രായേലി അഗ്‌നിശമന സേനാ വക്താവ് യോറാം ലെവി പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇസ്രായേലിനെ വിറപ്പിച്ച കാട്ടുതീ ആദ്യമായി കാണപ്പെട്ടത്. പിന്നീട് ഹൈഫയ്ക്കടുത്തും ജനവാസകേന്ദ്രങ്ങളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day