|    Dec 4 Sun, 2016 7:22 am
FLASH NEWS

കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവം; ഷാജിയുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി

Published : 31st October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജിവി സങ്കേതത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവുമായി ബന്ധപെട്ട് വനംവകുപ്പ്് അറസ്റ്റ് ചെയ്ത കുളത്തിങ്കല്‍ ഷാജിക്കെതിരേ പോലിസ് അറസ്റ്റ് രേഖപ്പെടുത്തി. വനംവകുപ്പ് നല്‍കിയ റിപോര്‍ട്ട് പ്രകാരം സുല്‍ത്താന്‍ ബത്തേരി സിഐയാണ് കുളത്തിങ്കല്‍ ഷാജിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വൈത്തിരി ജയിലില്‍ വച്ചാണ്് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് ആനയെ വെടിവച്ചതെന്ന റിപോര്‍ട്ടിന്‍മേല്‍ ആംസ് ആക്റ്റ് പ്രകാരമാണ് അറസ്റ്റ്. ഷാജിയെ ഇതുമായി ബന്ധപ്പെട്ട് പോലിസ് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് അറിയുന്നത്. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ ഇന്നു സമര്‍പ്പിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ മെയ് 29നാണ് കുറിച്യാട് റേഞ്ചില്‍ നാലാംമൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞത്. തുടര്‍ന്ന് അഞ്ചുമാസം കഴിഞ്ഞാണ് കേസിലെ പ്രധാന പ്രതിയെന്നു വനംവകുപ്പ് പറയുന്ന റിസോര്‍ട്ട് ഉടമ കൂടിയായ പുല്‍പ്പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. അതേസമയം, നൂല്‍പ്പുഴയില്‍ മൂന്നുമാസം മുമ്പ് മാന്‍വേട്ടയുമായി ബന്ധപ്പെട്ട് മുത്തങ്ങ റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നു വനംവകുപ്പ് ഷാജിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്്. മാനിനെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് രണ്ടു കേസാണ് മുത്തങ്ങ റേഞ്ചില്‍ എടുത്തിട്ടുള്ളത്. രണ്ടു കേസിലുമായി 11 പ്രതികളാണുള്ളത്. ഇതില്‍ നേരത്തെ ഏഴുപേര്‍ അറസ്റ്റിലായിരുന്നു. കുളത്തിങ്കല്‍ ഷാജിയെ കൂടി വനംവകുപ്പ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമ്പോള്‍ കേസുമായി അറസ്റ്റിലാവുന്നവരുടെ എണ്ണം എട്ടാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day