|    Dec 8 Thu, 2016 3:15 pm
FLASH NEWS

കാട്ടാന കൂട്ടത്തോടെ ജനവാസ മേഖലകളില്‍; ഭീതിയില്‍ ആദിവാസി ഗ്രാമം

Published : 4th November 2016 | Posted By: SMR

അടിമാലി: വീണ്ടും കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ മേഖലകളില്‍ .കാട്ടാനകളുടെ ആക്രമണഭീതിയില്‍  ആദിവാസി ഗ്രാമം.അടിമാലി പഞ്ചായത്തിലെ നെല്ലിപ്പാറകുടി ഇഞ്ചിക്കുടി ഭാഗത്താണ് കാട്ടാന കൂട്ടം ആദിവാസികളുടെ വീടും കൃഷികളും വ്യാപകമായി നശിപ്പിച്ചത്. 17 ആനകള്‍ മൂന്ന് കൂട്ടമായി തിരിഞ്ഞ് രണ്ട് ദിവസമായി ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്.മഞ്ഞക്കുഴി ഭാഗത്തുനിന്നുമാണ് ആനകള്‍ എത്തിയിട്ടുള്ളതെന്നാണ് ആദിവാസികള്‍ പറയുന്നത്. ആനകളാണ് കൂട്ടമായി ഇവിടെ എത്തുന്നത്. നിരവധിപേരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. തെങ്ങ്, കമുക്, ജാതി, വാഴ, കുരുമുളക്, ഏലം തുടങ്ങിയ കൃഷികള്‍ കാട്ടാന കൂട്ടം നശിപ്പിച്ചു. നാഗന്‍ രാജപ്പന്റെ ഷെഡും ഓമനചന്ദ്രന്‍, വെള്ളസ്വാമി രാമന്‍, ലതനാഗന്‍,പ ാച്ചന്‍നാഗന്‍, മണിഗണേശന്‍, ദാമോധരന്‍ മാധവന്‍, പഞ്ചന്‍കുട്ടപ്പന്‍, ഓമനചന്ദ്രന്‍, സന്ധ്യവെള്ളസ്വാമി, തങ്കച്ചന്‍ വെള്ളസ്വാമി, സുകുമാരന്‍, ബേബി ഐസക്ക്, ചാന്നാവ്‌സുകുമാരന്‍ എന്നിവരുടേതുള്‍പ്പെടെ നിരവധി ആളുകളുടെ കൃഷികളാണ് നശിപ്പിച്ചത്.ദിവസങ്ങള്‍ കഴിഞ്ഞാണ് ആനകള്‍ ഇവിടെ നിന്നു പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് ഈ കുടിയിലെ ബിനുചന്ദ്രനെ കാട്ടാന കുത്തി കൊന്നത്. കാട്ടാന ആക്രമണം ഭയന്നാണ് ഈ ആദിവാസി കോളനികളിലെ ഓരോ കുടുംബവും കഴിഞ്ഞ് കൂടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day