|    Dec 3 Sat, 2016 3:41 am
FLASH NEWS

കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് ജീവനക്കാരന് ഗുരുതര പരിക്ക്

Published : 11th November 2016 | Posted By: SMR

ചാലക്കുടി: കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. അയ്യമ്പുഴ സ്വദേശി കോട്ടേക്കാലി വീട്ടില്‍ ഷിജു(35)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അതിരപ്പിള്ളി ഡിവിഷനിലായിരുന്നു സംഭവം. പ്ലാന്റഷന്‍ കോര്‍പറേഷന്റെ മാനേജര്‍ ഇന്‍ ചാര്‍ജുള്ള ഷിജുവടക്കം നാല് ജീവനക്കാരും മൂന്ന് തൊഴിലാളികളും ഓഫിസിന് മുന്നില്‍ നില്‍ക്കുന്നതിനിടെ കാട്ടാന ഇവര്‍ക്കരികിലെത്തി. ഓടി രക്ഷപ്പെടുന്നതിനിടെ ഷിജു നിലത്ത് വീണു. നിലത്തു വീണ ഷിജുവിനെ ആന തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയിലും  പിന്നീട് അമൃത ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day