|    Dec 10 Sat, 2016 12:50 am
FLASH NEWS

കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക്; കാന്തല്ലൂരില്‍ അമ്പതേക്കറിലെ കൃഷി നശിപ്പിച്ചു

Published : 28th October 2016 | Posted By: SMR

മറയൂര്‍: കാട്ടാനശല്യത്തില്‍ പൊറുതി മുട്ടി കാന്തല്ലൂരിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കൃഷിയിടത്തില്‍ ഇറങ്ങിയത് പതിനഞ്ചോളം കാട്ടാനകളാണ്. നാല്‍പ്പത്തഞ്ച് കര്‍ഷകരുടെ  അമ്പതേക്കര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായി നശിപ്പിച്ചു. കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടി കൃഷി ഉപേക്ഷിച്ച് പേവേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.  കഴിഞ്ഞ  രണ്ട് മാസമായി കാന്തല്ലൂര്‍ മറയൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ച് നട്ടു പരിപാലിച്ച കൃഷിയില്‍ നിന്നും വിളവെടുക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു ഡസനിലധികം വരുന്ന ആനകളാണ് കൂട്ടത്തോടെ കൃഷിയിടത്തിലേയ്ക്ക് കൂട്ടമായിയെത്തുന്നത്. വരള്‍ച്ച രൂക്ഷമായതോടെ കാട്ടില്‍ തീറ്റയും വെള്ളവും ഇല്ലാതായതോടെയാണ് ഇവ കൃഷിടങ്ങളിലേയ്ക്ക് മേയാനിറങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കാന്തല്ലൂര്‍ ആടിവയല്‍ ഭാഗത്ത് പതിനഞ്ചോളം വരുന്ന കാട്ടാനക്കൂട്ടമാണ് തമ്പടിച്ചത്. ഇവിടെ അധികമായിട്ടുള്ള വാഴ കൃഷി വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. വാഴയ്‌ക്കൊപ്പം ബീന്‍സ്, കാബേജ്, കാരറ്റ് എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്. നാല്‍പ്പത്തഞ്ചോളം വരുന്ന കര്‍ഷകരുടെ അമ്പതേക്കറോളം വരുന്ന കൃഷിയിടത്തിലെ കൃഷികള്‍ പൂര്‍ണമായി നശിപ്പിച്ചിരിക്കുന്ന അവസ്ഥയാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്ക് കാട്ടാന ശല്യം മൂലം ഇവിടെ നിന്നുമുള്ള കൃഷിയും മറ്റും ഉപേക്ഷിച്ച് പോവേണ്ട അവസ്ഥയാണെന്നും പ്രദേശത്തെ കൃഷിയിടത്തില്‍ വാഴയിനിയും അവശേഷിക്കുന്നതിനാല്‍ കാട്ടാനക്കൂട്ടം വീണ്ടുമെത്തുമെന്നുമുള്ള ഭീതിയിലാണ്. ഇത്തരത്തില്‍ കാട്ടാന ശല്യം രൂക്ഷമാവുമ്പോഴും കൃഷി വകുപ്പുദ്യോഗസ്ഥരും വനംവകുപ്പുദ്യോഗസ്ഥരും പ്രദേശത്തേയ്ക്ക് ശ്രദ്ധിക്കുന്നില്ലായെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കാട്ടാനകള്‍ നാട്ടിലേയ്ക്ക് ഇറങ്ങാതിരിക്കുന്നതിന് സോളാര്‍ വേലി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ കാന്തല്ലൂര്‍ മറയൂര്‍ മേഖലയില്‍ നിന്നുമെല്ലാം ഉപേക്ഷിച്ച് മലയിറങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day