|    Dec 11 Sun, 2016 7:39 am

കാട്ടാനകള്‍ക്കു നേരെയുള്ള ആക്രമണം; കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു

Published : 11th November 2016 | Posted By: SMR

പുല്‍പ്പള്ളി: ജില്ലയിലെ വനമേഖലകളില്‍ കാട്ടാനകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു. ഇതോടെ വനമേഖലകളില്‍ വനംവകുപ്പ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ആറു മാസത്തിനിടെ എട്ടോളം ആനകള്‍ ജില്ലയിലെ വനമേഖലകളില്‍ മാത്രം ചരിഞ്ഞതാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കേണിച്ചിറയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടിയെങ്കിലും തുടര്‍ച്ചയായ ആക്രമണത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി റിപോര്‍ട്ട് ആവശ്യപ്പെട്ടത് വനംവകുപ്പിന് തലവേദനയാവും. കഴിഞ്ഞ മെയ് 30ന് കുറിച്യാട് റേഞ്ചിലെ നാലാംമൈലില്‍ കാട്ടാനയ്ക്കു വെടിയേറ്റതാണ് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിക്കാന്‍ കാരണം. ജൂലൈ 26ന് ചെതലയം റേഞ്ചിലെ കാപ്പിക്കുന്നില്‍ കൃഷിയിടത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞതിലും തിരുനെല്ലി അപ്പപ്പാറയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതിലും റിപോര്‍ട്ട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് നാലാംമൈലില്‍ വനത്തില്‍ നിന്നു പിടിയാനയ്ക്ക് വെടിയേറ്റ സംഭവം വനംവകുപ്പിന് ഏറെ തലവേദനയുണ്ടാക്കിയിരിക്കുകയാണ്. വനപാതയോട് ചേര്‍ന്ന് റോഡില്‍ ആന വെടിയേറ്റ് ചരിയാന്‍ കാരണം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനാ കുറവുകൊണ്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന റിസോര്‍ട്ടുകളില്‍ കള്ളത്തോക്ക് ഉപയോഗിച്ച് വേട്ടയാടുന്ന സംഭവത്തെക്കുറിച്ചും വനാതിര്‍ത്തി റിസോര്‍ട്ടുകളെപ്പറ്റിയും ഇതിന് ഒത്താശ ചെയ്യുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക