|    Dec 6 Tue, 2016 9:24 pm
FLASH NEWS

കാഞ്ഞിരപ്പള്ളി നടപ്പാതയിലെ അനധികൃത പാര്‍ക്കിങിനും കച്ചവടത്തിനും നിരോധനം

Published : 1st December 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ടക്കവല മുതല്‍ കുരുശുങ്കല്‍ വരെയുള്ള നടപ്പാതയില്‍ അനധികൃത പാര്‍ക്കിങിനും കച്ചവടത്തിനും നിരോധനം. നടപ്പാതയില്‍ നിര്‍ത്തുന്ന വാഹനങ്ങളും വ്യാപാര സാധനങ്ങളും അടിയന്തരമായും പോലിസ് സഹായത്തോടെ മാറ്റുന്നതിനും ദേശീയ പാതാ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അസി. എന്‍ജിനീയര്‍ എന്നിവര്‍ക്കു കോടതി നിര്‍ദേശം നല്‍കി. മണ്ഡലകാലത്തോട് അനുബന്ധിച്ച് നടപ്പാക്കിയ ഗതാഗത നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി നടപ്പാതയടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിങ് തുടരുന്നതിനിടെയാണു കോടതിയുടെ നിര്‍ദേശം. എന്നാല്‍ വാഹന പാര്‍ക്കിങിനായി മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തുമെന്ന പഞ്ചായത്തിന്റെ വാദവും നടപ്പാക്കിയിട്ടില്ല. സാധനങ്ങള്‍ വാങ്ങുവാനും മറ്റും എത്തുന്നവര്‍ വാഹനം എവിടെ പാര്‍ക്കു ചെയ്യുമെന്നാണ് വാഹന ഉടമകള്‍ ചോദിക്കുന്നത്. ഗതാഗതക്കുരിക്കിനു പരിഹാരം കണ്ടെത്തുന്നതിനായി തുടങ്ങിവച്ച മിനി ബൈപാസിന്റെ നിര്‍മാണവും അവതാളത്തിലായിരിക്കുകയാണ്. യുഡിഎഫ് ഭരണസമിതി നടത്തിയ നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കാഞ്ഞിരപ്പള്ളി വികസനത്തെ തടയാനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്നു യുഡിഎഫ് ആരോപിക്കുന്നു. പണി തുടര്‍ന്നു കൊണ്ട് അഴിമതിക്കാരേ പുറത്തു കൊണ്ടുവരട്ടെയെന്ന് ഒരു വിഭാഗം പറയുന്നു. നടപ്പാതയിലെ സ്ലാബുകളില്‍ കേടായ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് അബ്ദുല്‍ അസീസ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day