|    Dec 6 Tue, 2016 2:08 am
FLASH NEWS

കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് തിരശ്ശീല ഉയര്‍ന്നു

Published : 30th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളില്‍ വര്‍ണാഭവമായ തുടക്കം. പി സി ജോര്‍ജ് എംഎല്‍എ കലോല്‍സവം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി എന്‍ തങ്കച്ചന്‍ ആമുഖ പ്രഭാഷണം നടത്തി.ഫാ. ജോസ് മംഗലത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാല്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, റിജോ വാളാന്തറ, സോമ അനീഷ്, ചിറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എന്‍ ദാമോദരന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക ലൗലി ആന്റണി, നാസര്‍ മുണ്ടക്കയം, പോള്‍ ആന്റണി, പിടിഎ പ്രസിഡന്റ് രാജേഷ് ചന്ദ്രന്‍, സ്‌കറിയ ജോസഫ്, ബി ഗോപകുമാര്‍, ബി ശ്രീകുമാര്‍, ഇബ്രാഹിംകുട്ടി, പ്രവീണ്‍ കുമാര്‍ സംസാരിച്ചു. തിങ്കളാഴ്ച്ച നടത്തേണ്ടിയിരുന്ന മല്‍സരങ്ങള്‍ അതേ സമയക്രമത്തില്‍ ഡിസംബര്‍ രണ്ടിന് നടത്തും. രണ്ടിന് സമാപന സമ്മേളനം എന്‍ ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day