|    Dec 9 Fri, 2016 8:52 pm
FLASH NEWS

കാഞ്ഞിരപ്പള്ളിയില്‍ മിനി ബൈപാസ് നിര്‍മാണം വീണ്ടും തുടങ്ങി

Published : 21st October 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ചിറ്റാര്‍പുഴയോരത്ത് നിര്‍മാണം ആരംഭിച്ചു മുടങ്ങിയ പോയ മിനി ബൈപാസിന്റെ നിര്‍മാണം തുടങ്ങി. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാഞ്ഞിരപ്പള്ളിയിലെ  ഗതാഗതകുരുക്ക്്  പരിഹാരിക്കാന്‍ ടൗണിനോട് ചേര്‍ന്ന് ചിറ്റാര്‍പുഴയോരത്ത് മിനബൈപ്പാസ് നിര്‍മാണം ആരംഭിച്ചത്.വിവിധ കാരണങ്ങള്‍ കരാറുകാരന്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു. നിലവില്‍ എംപി ഫണ്ടില്‍ നിന്നും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം ഉപയോഗിച്ചാണ് നിര്‍മാണം തുടങ്ങിയത്. മിനി ബൈപാസ് നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി നിരവധി തവണ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മിനി ബൈപാസ് നിര്‍മാണം ആരംഭിക്കാന്‍ ആന്റോ ആന്റണി എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും  അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.മുമ്പ് 1.10 കോടി പഞ്ചായത്ത് മിനി ബൈപാസിനായി ചെലവഴിച്ചിരുന്നു. എന്നാല്‍ നിര്‍മാണം എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്നാണ് എംപിയും എംഎല്‍എയും തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് മിനി ബൈപാസിനു തുക അനുവദിച്ചത്. ഇതിനിടെ മുന്‍ ഭരണസമിതിയുടെ കാലത്ത് മിനി ബൈപാസ് നിര്‍മാണത്തില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് നിലവിലെ ഭരണ സമിതി വിജിലന്‍സിനെ സമീപിക്കാനുള്ള നീക്കത്തിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമില്ലാതെ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അടുത്ത പഞ്ചായത്തു കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച് തീരുമാനമാവുമെന്ന് ഭരണ സമിതിയിലെ ചില അംഗങ്ങള്‍ പറഞ്ഞു. യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് പല ബജറ്റുകളിലും മിനി ബൈപാസിനായി തുക വക കൊള്ളിച്ചിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. ചിറ്റാര്‍പുഴയുടെ ഒരു വശത്തു പുറമ്പോക്കിലൂടെയാണ് മിനി ബൈപ്പാസ് കടന്നു പോകുന്നത്.പേട്ടക്കവലയില്‍ നിന്ന് ആരംഭിച്ച് പഞ്ചായത്ത് ടൗണ്‍ ഹാളിന് സമീപം എത്തുന്ന രീതിയിലാണ് നിര്‍ദിഷ്ട മിനി ബൈപാസ്. വീതി കുറവാണെങ്കിലും നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വണ്‍വേയായി വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയും. ടൗണിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ  പരിഹരിക്കാനും കഴിയും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day