|    Dec 3 Sat, 2016 1:33 am
FLASH NEWS

കാഞ്ഞങ്ങാട്ടെ പുതിയ റെയില്‍വേ റോഡ്; തീരുമാനം ഒരാഴ്ചയ്ക്കകം

Published : 4th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: അരിമല ആശുപത്രിക്ക് മുന്‍വശത്ത് റെയില്‍വേ റോഡുമായി ബന്ധിപ്പിച്ച്് നഗരസഭ നേതൃത്വത്തില്‍ സ്്‌റ്റേഷന്റെ തെക്ക് ഭാഗത്ത്് നിര്‍മിച്ച പുതിയ റോഡിന് റെയില്‍വേ അനുമതി നല്‍കുന്ന വിഷയത്തില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കുമെന്ന്് പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ റെയില്‍വേ മാനേജര്‍ ടി രാജ് കുമാര്‍ പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനിലേക്ക് നഗരസഭ നേതൃത്വത്തില്‍ പുതിയ റോഡ് പണിതിരുന്നു. എന്നാല്‍ റെയില്‍വേ സ്ഥലത്ത് കൂടി അനുമതിയില്ലാതെ റോഡ് നിര്‍മിച്ചതായി ആരോപിച്ച് റെയില്‍വേ പൊതുമരാമത്ത് വിഭാഗം വാഹന ഗതാഗതം തടഞ്ഞിരുന്നു. ഇത്് സംബന്ധിച്ച് പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലം ഇന്നലെ രാവിലെ അഡീ. റെയില്‍വേ മാനേജര്‍ സന്ദര്‍ശിച്ചു. ഒരാഴ്ചക്കകം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് എഡിആര്‍ എം രാജ്കുമാര്‍ ചര്‍ച്ച നടത്തി. പി കരുണാകരന്‍ എംപി, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, എ ഹമീദ് ഹാജി, സി യൂസുഫ് ഹാജി, ടി മുഹമ്മദ് അസ്്‌ലം, മാത്യു ആലങ്കോട്, കെ വിനോദ്, അസി.ഡിവിഷണല്‍ മാനേജര്‍ ഗോപി ചന്ദ്രനായ്ക്, റെയില്‍വേ സീനിയര്‍ എന്‍ജിനീയര്‍ പുരുഷോത്തമന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day