|    Dec 10 Sat, 2016 12:19 pm

കാക്കയങ്ങാട് വീണ്ടും അക്രമം: സ്തൂപവും ബസ് ഷെല്‍ട്ടറുകളും തകര്‍ത്തു

Published : 24th October 2016 | Posted By: SMR

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാടിനടുത്ത പാലപ്പുഴയിലും ഉളീപടിയിലും വീണ്ടും അക്രമം. പാലപ്പുഴയില്‍ സിപിഎം സ്തൂപം കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ഉളീപടിയിലും കാക്കയങ്ങാട്-പുന്നാട് റോഡിലുമുള്ള ബിജെപിയുടെ ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒരുമാസം മുമ്പ് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മേഖലയില്‍ സിപിഎം-ബിജെപി അക്രമം അരങ്ങേറിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി സമാധാനം നിലനിന്നിരുന്ന പ്രദേശത്താണ് വീണ്ടും അക്രമം അരങ്ങേറിയത്. മുഴക്കുന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day