|    Dec 4 Sun, 2016 7:27 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കസ്റ്റംസ് അധികൃതര്‍ 31,000 കുപ്പി മദ്യം നശിപ്പിച്ചു

Published : 23rd November 2016 | Posted By: SMR

ദോഹ: ദോഹ തുറമുഖത്ത് ഒരു നിശ്ചിത കാലയളവില്‍ പിടികൂടപ്പെട്ട 31,000ഓളം കുപ്പി മദ്യം ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്(ജിഎസി) നശിപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത്രയും കുപ്പി വൈനും മദ്യവും നശിപ്പിച്ചത്. കുപ്പികള്‍ കാലിയാക്കിയ ശേഷം യന്ത്രങ്ങള്‍ ഉപയോഗിച്ച് ചതച്ച് കളയുകയായിരുന്നു.
ഓരോ ആറ് മാസം കൂടുമ്പോഴും തുറമുഖത്ത് ജിഎസി ഈ പ്രക്രിയ നടത്താറുണ്ട്. പിടിച്ചെടുക്കുന്ന വസ്തുക്കളില്‍ പരിസ്ഥിതിക്കു ദോഷകരമാവാന്‍ സാധ്യതയുള്ളവയാണ് മുന്‍ഗണനാപ്രകാരം നശിപ്പിക്കുക.
സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു വിടുകയാണ് ചെയ്യുകയെന്ന് ജിഎസി അറിയിച്ചു. മരുന്നുകള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിനും പുകയില ഉല്‍പന്നങ്ങള്‍ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിനും വിടും.
അനധികൃത മതഗ്രന്ഥങ്ങളും ആഭിചാര വസ്തുക്കളും ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് കൈകാര്യം ചെയ്യുക. അതേസമയം, മദ്യം, അശ്ലീല വസ്തുക്കള്‍ എന്നിവ ജിഎസി സ്വന്തമായി നശിപ്പിക്കുകയാണ് ചെയ്യുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day