|    Dec 8 Thu, 2016 9:35 pm
FLASH NEWS

കശ്മീര്‍ ശാന്തതയിലേക്ക്

Published : 26th October 2016 | Posted By: SMR

ശ്രീനഗര്‍: നാലുമാസമായി നിരന്തരം സംഘര്‍ഷങ്ങള്‍ നടന്ന കശ്മീര്‍ താഴ്‌വര ശാന്തതയിലേക്ക്. ശ്രീനഗറില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. സംഘടനകളുടെ ബന്ദാഹ്വാനം അവഗണിച്ച് ജനങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു. കവലകളില്‍ കൂടുതല്‍ ട്രാഫിക് പോലിസിനെ വിന്യസിച്ച് അധികൃതര്‍ ഗതാഗതം സുഗമമാക്കാന്‍ ശ്രമം നടത്തുകയാണ്. നഗരപ്രാന്തത്തിലുള്ള കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. തെരുവുകച്ചവടക്കാരും പുറത്തിറങ്ങി. എന്നാല്‍, ശ്രീനഗറിനു പുറത്ത് ശാന്തത കൈവന്നിട്ടില്ല. മിക്ക സ്ഥലങ്ങളിലും നാലുപേരിലധികം കൂടിച്ചേരുന്നതിന് നിയന്ത്രണമുണ്ട്. പ്രധാന റോഡുകളിലും മാര്‍ക്കറ്റുകളിലും പോലിസിനെ വിന്യസിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day