|    Dec 6 Tue, 2016 9:28 pm
FLASH NEWS

കശ്മീര്‍ പ്രതിസന്ധി: യുഎന്‍ ഇടപെടണമെന്ന് പാകിസ്താന്‍

Published : 1st December 2016 | Posted By: SMR

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ യുഎന്‍ ഇടപെടണമെന്ന് പാകിസ്താന്‍. വിഷയത്തില്‍ മുമ്പ് പാസാക്കിയ പ്രമേയങ്ങള്‍ നടപ്പാക്കാന്‍ യുഎന്‍ ബാധ്യസ്ഥരാണെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ്യ പറഞ്ഞു. താഴ്‌വരയില്‍ പത്തു ലക്ഷത്തോളം സൈനികെര വിന്യസിച്ച ഇന്ത്യന്‍ നടപടി യുഎന്‍ പ്രമേയങ്ങള്‍ നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ നാലു മാസത്തോളമായി ഇന്ത്യന്‍ സൈന്യം കശ്മീര്‍ താഴ്‌വരയില്‍ സിവിലിയന്‍മാരെ കൊന്നൊടുക്കുകയാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പാക് ഔദ്യോഗിക ചാനലിലൂടെ അദ്ദേഹം പറഞ്ഞു. എല്ലാ വിഷയങ്ങളിലും സമാധാനപരമായ പരിഹാരമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. താഴ്‌വരയില്‍ ഇന്ത്യ നടത്തുന്ന രക്തച്ചൊരിച്ചില്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആഴ്ച അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പാക് പ്രതിനിധി പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിലെ സമാധാനം മേഖലയിലെ സുസ്ഥിരതയ്ക്ക് അത്യാവശ്യമാണെന്നും സക്കരിയ്യ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day