|    Dec 9 Fri, 2016 3:09 pm
FLASH NEWS

കശ്മീരില്‍ ആക്രമണം: ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

Published : 29th November 2016 | Posted By: Navas Ali kn

 

Jammu: Security personnel take positions during a gun battle with suspected militants at Army camp at Nagrota near Jammu on Tuesday. PTI Photo(PTI11_29_2016_000224B) *** Local Caption ***

ജമ്മുകശ്മീരിലെ നഗ്രോട്ട നഗരത്തിലുള്ള സൈനികതാവളത്തില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫിസര്‍മാരടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് അക്രമികളെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പോലിസ് വേഷത്തില്‍ സൈനികതാവളത്തിലെത്തിയ അക്രമികള്‍ ഗ്രനേഡ് എറിഞ്ഞശേഷം ഓഫിസര്‍മാരുടെ ഭക്ഷണപ്പുരയിലേക്ക് ഇരച്ചുകയറി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിക്കൊരുങ്ങിയ ഉടനെ ഒരു ഓഫിസറും മൂന്നു ജവാന്‍മാരും കൊല്ലപ്പെട്ടു. പിന്നീട് സൈനികരും കുടുംബങ്ങളും താമസിക്കുന്ന കെട്ടിടത്തിലേക്കു കടന്ന അക്രമികളെ ഏറെനേരത്തിനു ശേഷമാണു വെടിവച്ചു കൊന്നത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും 12 സൈനികരുമടക്കം 16 പേരെ രക്ഷപ്പെടുത്തി. ഇതിനിടെയാണ് ഒരു ഓഫിസര്‍ക്കും രണ്ട് ജവാന്‍മാര്‍ക്കും ജീവന്‍ നഷ്ടമായത്. നിരവധി സൈനികര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് അക്രമികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day