|    Dec 3 Sat, 2016 7:57 am
FLASH NEWS

കശ്മീരിലെ സ്ഥിതിഗതികള്‍ ഉടന്‍ മെച്ചപ്പെടുമെന്ന് യശ്വന്ത് സിന്‍ഹ

Published : 27th October 2016 | Posted By: SMR

ശ്രീനഗര്‍: സംഘര്‍ഷ കലുഷിതമായ കശ്മീരിലെ സ്ഥിതിഗതികള്‍ ഉടന്‍ മെച്ചപ്പെടുമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഹുര്‍രിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനിയുമായും മിര്‍വായിസ് ഉമര്‍ ഫാറൂഖുമായും ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അേേദ്ദഹം.
സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞദിവസമാണ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പൗരസമൂഹ നേതാക്കള്‍ ശ്രീനഗറിലെത്തിയത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിന് ശേഷം കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം മൂന്ന് മാസം കഴിഞ്ഞിട്ടും ശമിക്കാത്ത സാഹചര്യത്തിലാണ് യശ്വന്ത് സിന്‍ഹയുടെ പരിഹാരശ്രമം.
ഹൈദര്‍പോറയിലെ വസതിയിലെത്തി അലിഷാ ഗീലാനിയെ കണ്ട സംഘത്തോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായത് ശുഭസൂചനയായാണ് കാണുന്നത്. കഴിഞ്ഞമാസം കശ്മീരിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളെ കാണാന്‍ പോലും ഹുര്‍രിയത്ത് നേതാക്കള്‍ കൂട്ടാക്കിയിരുന്നില്ല. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും സമാധാനത്തിന് പ്രായോഗിക നടപടികള്‍ വേണമെന്നും അലിഷാ ഗീലാനി ദൗത്യസംഘത്തോട് പറഞ്ഞു. അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് ഒരു കശ്മീര്‍ നേതാക്കളും എതിരല്ലെന്ന് മിര്‍വായീസ് വ്യക്തമാക്കി.
യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലെത്തിയത് പാര്‍ട്ടി പ്രതിനിധി സംഘമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പ്രതികരിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് പൗരസമൂഹ പ്രതിനിധികള്‍ കശ്മീര്‍ താഴ്‌വരയിലേക്ക് പുറപ്പെട്ടതെന്നും കേന്ദ്രസര്‍ക്കാരിന് ഇതില്‍ ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭരത് ഭൂഷണ്‍, അനുരഞ്ജന ചര്‍ച്ചാ കേന്ദ്രം എന്ന സന്നദ്ധസംഘടനയുടെ ശുശോഭ ബാര്‍വ്, മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല എന്നിവരും സംഘത്തിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day