|    Dec 9 Fri, 2016 1:13 pm

കശുവണ്ടിത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവര്‍ രേഖകള്‍ ഹാജരാക്കണം

Published : 15th November 2016 | Posted By: SMR

കൊല്ലം: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാവരും ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, ഫോണ്‍നമ്പര്‍, പെന്‍ഷന്‍ പാസ്ബുക്കിന്റെ പകര്‍പ്പ്/പെന്‍ഷന്‍ അനുമതി പത്രിക എന്നിവ നിശ്ചിത തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ അതത് പെന്‍ഷന്‍ വിതരണ കേന്ദ്രത്തില്‍ എത്തണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് അറിയിച്ചു. വീടുകളിലും ബാങ്ക് അക്കൗണ്ടുകളിലും കാലതാമസമില്ലാതെ കൃത്യമായി പെന്‍ഷന്‍ നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. തിയ്യതിയും രേഖകല്‍ എത്തിക്കേണ്ട കേന്ദ്രങ്ങളുടെ പട്ടികയും ക്രമത്തില്‍- നവംബര്‍ 16: ജിപിഎന്‍ ആയൂര്‍, സെന്റ് മേരീസ് മൈലം, സഫയര്‍ കാഷ്യൂ കല്ലമ്പലം, കെഎസ്‌സിഡിസി ഭരണിക്കാവ്, ജെഎസ് കാഷ്യൂ കുണ്ടറ, കെഎസ്‌സിഡിസി ഇളമ്പളളൂര്‍, കാപ്പക്‌സ് പെരുമ്പുഴ, കെഎസ്‌സിഡിസി, പരുത്തുംപാറ, ഇന്‍സ്‌പെക്ടര്‍ ഓഫിസ്  എഴുകോണ്‍, കെഎസ്‌സിഡിസി കിളിമാനൂര്‍, സണ്‍ കാഷ്യൂ പഴകുറ്റി നെടുമങ്ങാട്.നവംബര്‍ 17: സതേണ്‍ കാഷ്യൂ, കരിക്കോട്, കെഎസ്‌സിഡിസി മേക്കോണ്‍, ക്യൂഇഇ പാരിപ്പള്ളി,കെഎസ്‌സിഡിസി  ചാത്തന്നൂര്‍, ശാസ്താ കാഷ്യൂ  ഏനാത്ത്, ജിപിഎന്‍ കിഴക്കേത്തെരുവ്, കേശവാ കാഷ്യൂ അവണ്ണൂര്‍, കാപ്പക്‌സ് ചാത്തിനാംകുളം, കെഎസ്‌സിഡിസി അയത്തില്‍, ചീഫ് ഓഫിസ് കൊല്ലം, വെസ്റ്റേണ്‍ ഇന്‍ഡ്യ പുത്തന്‍ തെരുവ്.നവംബര്‍ 18: സെന്റ് മേരീസ് പുത്തൂര്‍, കെഎസ്‌സിഡിസി പുത്തൂര്‍, ജയശ്രീ, പൂയപ്പള്ളി, കെഎസ്‌സിഡിസി കൃഷ്ണപുരം, കാപ്പക്‌സ് ചെങ്ങമനാട്, കാപ്പക്‌സ് ഇരവിപുരം, മലബാര്‍ കാഷ്യൂ, ഡീസന്റ് ജങ്ഷന്‍, കെഎസ്‌സിഡിസി നൂറനാട്, കെഎസ്‌സിഡിസി കരിമുളയ്ക്കല്‍. നവംബര്‍ 19: കെഎസ്‌സിഡിസി ചിറ്റുമല, കരുണ കാഷ്യൂ അമ്പലത്തുംകാല,  കെഎസ്‌സിഡിസി കല്ലുംതാഴം, കെഎസ്‌സിഡിസി കണ്ണനല്ലൂര്‍, കെഎന്‍എഫ് കടമ്പനാട്, കെഎസ്‌സിഡിസി കുന്നത്തൂര്‍, ശ്രീലക്ഷ്മി കുന്നിക്കോട്, കെഎസ്‌സിഡിസി നെടുമ്പായിക്കുളം, കെഎസ്‌സിഡിസി കൊട്ടിയം, സതേണ്‍ കാഷ്യൂ മൈനാഗപ്പള്ളി.നവംബര്‍ 21: അസോസിയേറ്റ്‌സ് കാഷ്യൂ, മാറംപള്ളി ആലുവ, കെഎസ്‌സിഡിസി പുല്ലൂര്‍നവംബര്‍ 22: പിയേഴ്‌സ് ലെസ്ലി കാരാപറമ്പ്, പിയേഴ്‌സ് ലെസ്ലി ഫറോക്ക്‌നവംബര്‍ 23: പത്മാവതി കാഷ്യൂ, എരഞ്ഞോളി തലശ്ശേരി, കെ സുബരായ്യ അനന്ത കമ്മത്ത് കാഷ്യൂ എക്‌സ്‌പോര്‍ട്ടേഴ്‌സ് കാസര്‍കോട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day