|    Dec 9 Fri, 2016 11:14 am

കവര്‍ച്ച: റിയാദില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Published : 2nd December 2016 | Posted By: SMR

റിയാദ്: റിയാദില്‍ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു ഇന്ത്യക്കാരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഏതോപ്യന്‍ വംശജരെ പിടികൂടി.
ഇന്ത്യക്കാരനായ തന്റെ തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചതായി സൗദി പൗരന്‍ പോലിസില്‍ പരാതി നല്‍കി. തന്റെ ജീവനക്കാരനായ മറ്റൊരു ഇന്ത്യക്കാരനും തലയ്ക്കടിയേറ്റതായി പരാതിയില്‍ വ്യക്തമാക്കി. ഒരു യമനി പൗരനും അടിയേറ്റ് ചികില്‍സയിലാണെന്ന് പോലിസിനു പരാതി ലഭിച്ചിട്ടുണ്ട്.
റിയാദ് പോലിസ് മേധാവി രൂപം നല്‍കിയ അന്വേഷണ സംഘം നടത്തിയ തിരച്ചിലില്‍ നാലു ഏതോപ്യന്‍ വംശജരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. കവര്‍ച്ച നടത്താനാണ് തങ്ങള്‍ ഇവരുടെ തലയ്ക്കടിച്ചതെന്ന് സംഘം പോലിസിനോട് സമ്മതിച്ചു. അക്രമം നടത്താന്‍ ഉപയോഗിച്ച ചുറ്റികയും കോടാലിയും പ്രതികളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
തുടര്‍നടപടികള്‍ക്കായി സംഘത്തെ ജനറല്‍ പ്രോസിക്യൂഷന്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day