|    Dec 9 Fri, 2016 8:52 pm
FLASH NEWS

കഴുതുരുട്ടിയില്‍ മൂന്ന് കടകള്‍ റെയില്‍വേ പൊളിച്ചുനീക്കി

Published : 17th November 2016 | Posted By: SMR

തെന്മല: കഴുതുരുട്ടി റെയില്‍വേ പുറംമ്പോക്കിലെ മൂന്ന് കടകള്‍ റെയില്‍വേ അധികൃതര്‍ പൊളിച്ചുമാറ്റി. സുരേന്ദ്രന്‍, സന്തോഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കാര്‍ പാര്‍ക്കിങ് മുറികളും ലത്തീഫിന്റെ ഇലട്രിക്ക് കടയും ഇറച്ചികോഴികടയുമാണ് അധികൃതര്‍ ഇടിച്ചു മാറ്റിയത്.ഇന്നലെ രാവിലെ കഴുതുരുട്ടിയില്‍ വന്‍ പോലിസ് സന്നാഹത്തോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുടിഒഴിപ്പിക്കലിന് എത്തിയത്. പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു. പുറംപോക്ക് ഭൂമിയിലെ കുടിയേറ്റക്കാര്‍ക്ക് ഒഴിയാനായി നോട്ടീസ് നല്‍കിയവരെ മുഴുവനായും പുറത്താക്കാനുള്ള തീരുമാനവുമായി ഉദ്യോസ്ഥര്‍ തിരിഞ്ഞതോടെ പ്രദേശത്ത് കൂടുതല്‍ ആളുകള്‍ സംഘടിച്ചു. ഇതോടെ സംഭവസ്ഥലത്ത് പുനലൂര്‍ താഹസില്‍ദാര്‍ ശശികുമാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയില്‍ പരിഹാരം കാണാതെ വന്നതോടെ സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ രാജു സ്ഥലത്ത് എത്തി റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് ആവശ്യപ്പെട്ട് അവര്‍ പിന്‍മാറി. തുടര്‍ന്ന് റെയില്‍വേ ഡിആര്‍എമ്മുമായി മന്ത്രി ഫോണിലൂടെ ചര്‍ച്ച നടത്തിയതിന് ശേഷമാണ് മൂന്ന് കടകള്‍ പൊളിച്ചു മാറ്റിയത്.പുറംപോക്ക് സ്ഥലനിവാസികളെ കൂടി ഒഴിപ്പിക്കുന്ന വിവരത്തെ തുടര്‍ന്ന് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ രംഗത്തെത്തി. ഇദ്ദേഹവും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കുടിയൊഴിപ്പിക്കലിന് സമയം ആവശ്യമാണെന്ന നിലപാടില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പിന്നാക്കം പോയി. തുടര്‍ന്ന് എംപിയുടെയും മന്ത്രിയുടെയും നേതൃത്വത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായി സര്‍വ്വകക്ഷിയോഗം ചര്‍ച്ച നടത്തിയതിന് ശേഷം മറ്റ് ഒഴിപ്പിക്കല്‍ നടപടി മതിയെന്ന ധാരണയില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് സ്ഥലത്ത് എത്തിയവര്‍ പിരിഞ്ഞത്.ഗേജ് മാറ്റ പണികള്‍ക്കായും റെയില്‍വേയുടെ ഭാവി വികസനത്തിനായും പുറംപോക്ക് കൈയേറിയ 15ഓളം കടകളെയാണ് ആദ്യം ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തത്. തുടര്‍ന്ന്് ഇവര്‍ക്ക് നോട്ടീസ് നല്‍കിയതോടെയാണ് പ്രാദേശിക വികാരം ഉയര്‍ന്നതും പ്രതിഷേധം ഉയര്‍ന്നതും. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുടെ നേരെ അമര്‍ഷം പൂണ്ടതോടെ കൈയേറ്റക്കാരായ അറുപത്തിയൊന്‍പത് പേരെയും ഒഴിപ്പിക്കാനുള്ള നോട്ടീസ് നല്‍കാന്‍ റെയില്‍വേ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത്തരത്തില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് കഴുതുരുട്ടി പഞ്ചായത്ത് ഓഫിസിലും കിട്ടി. പഞ്ചായത്തിന്റെ അധീനതയിലുള്ള ആറു മുറികളോടുകൂടിയ ഒരു ബില്‍ഡിങ് പുറംപോക്ക് ഭൂമിയില്‍ ആണെന്നാണ് റെയില്‍വേയുടെ വാദം. അല്ലെന്ന് പഞ്ചായത്തും. ഇതിനെതിരെ പഞ്ചായത്ത് കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day