|    Dec 10 Sat, 2016 2:43 am
FLASH NEWS

കഴിഞ്ഞമാസം ഇസ്രായേലില്‍ അറസ്റ്റിലായത് 540 ഫലസ്തീനികള്‍

Published : 3rd November 2016 | Posted By: SMR

വെസ്റ്റ്ബാങ്ക്: 540 ഫലസ്തീന്‍ പൗരന്‍മാരെ ഇസ്രായേല്‍ സൈന്യം കഴിഞ്ഞമാസം തടവിലാക്കിയതായി റിപോര്‍ട്ട്. കിഴക്കന്‍ ജറുസലേമില്‍നിന്ന് 261, അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍നിന്ന് 279, ഗസാ സ്ട്രിപ്പില്‍നിന്ന്  നാലുപേര്‍ എന്നിവരെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, ഫലസ്തീന്‍ പ്രിസനേഴ്‌സ് സൊസൈറ്റി എന്ന എന്‍ജിഒ തുടങ്ങിയ സംഘടനകള്‍ പുറത്തിറക്കിയ സംയുക്ത റിപോര്‍ട്ടിലാണ് വിവരമുള്ളത്. പിടിയിലായവരില്‍ 130 കുട്ടികളും 10 സ്ത്രീകളുമുണ്ട്. ഇതിനു പുറമെ 120 ഫലസ്തീനികളെ സായുധസേന കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു.  കരുതല്‍ തടങ്കലില്‍ കുറ്റംചുമത്താതെയും വിചാരണ നടത്താതെയും ഒരുവര്‍ഷംവരെ പാര്‍പ്പിക്കാമെന്നാണ് ഇസ്രായേല്‍ നിയമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day