|    Dec 7 Wed, 2016 4:01 pm
FLASH NEWS

കള്ളപ്പണ നിക്ഷേപം: 7 വര്‍ഷം തടവെന്ന് ആദായനികുതി വകുപ്പ്

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: കള്ളപ്പണം മറ്റൊരാളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിക്കാന്‍ ശ്രമിച്ചാല്‍ ബിനാമി നിയമപ്രകാരം ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം ഇടപാടുകള്‍ കണ്ടുപിടിച്ചാല്‍ പിഴയും പ്രോസിക്യൂഷന്‍ നടപടികളും ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ കഠിന തടവും അനുഭവിക്കേണ്ടിവരുമെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം ആദായനികുതി വകുപ്പ് വ്യാപകമായി നടത്തിയ പരിശോധനയിലും റെയ്ഡിലും 200 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തതായും 50 കോടി രൂപയുടെ നിരോധിച്ച കറന്‍സി കണ്ടെടുത്തതായും അധികൃതര്‍ പറഞ്ഞു. നവംബര്‍ എട്ടിനു ശേഷം ചില ബാങ്കുകളില്‍ നടന്ന വന്‍ തുകയുടെ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
1988ലെ ബിനാമി ഇടപാട് നിയമപ്രകാരം കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കും അവര്‍ക്ക് നിക്ഷേപിക്കാന്‍ സൗകര്യം ചെയ്തവര്‍ക്കുമെതിരേ നടപടി സ്വീകരിക്കാന്‍ ആദായനികുതി വകുപ്പിനു അധികാരമുണ്ട്.
ഇത്തരം നിക്ഷേപങ്ങളെ നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ബാങ്കുകളില്‍ നിന്നു ശേഖരിക്കുകയും അവര്‍ക്ക് നോട്ടീസയക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.  ട്രസ്റ്റുകള്‍ക്ക് അക്കൗണ്ടിലുള്ള സംഖ്യയെക്കുറിച്ചും അവരുടെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day