|    Dec 7 Wed, 2016 2:05 pm
FLASH NEWS

കള്ളപ്പണക്കാരെ ബാധിക്കില്ല: കാനം രാജേന്ദ്രന്‍

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്തെ വന്‍കിട കള്ളപ്പണക്കാരെയും നികുതി വെട്ടിക്കുന്ന കോര്‍പറേറ്റ് ഭീമന്മാരെയും ഒരുതരത്തിലും ബാധിക്കാത്തതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കല്‍ പരിഷ്‌കാരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റിസര്‍വ് ബാങ്ക് ശാഖയ്ക്കുമുന്നില്‍ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരിതം അനുഭവിക്കുന്നത് സാധാരണക്കാര്‍ മാത്രമാണ്. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേരുവിവരം സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും വെളിപ്പെടുത്താത്തവരാണ് കള്ളപ്പണത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുന്നത്. പ്രകടന പത്രികയില്‍ കള്ളപ്പണത്തിനെതിരേ പ്രഖ്യാപിച്ച ഒരു നടപടിയും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആയിട്ടില്ല. ഇതിന്റെ ജാള്യത മറയ്ക്കാനാണ് ജനദ്രോഹ പരിഷ്‌കാരവുമായി കേന്ദ്രം രംഗത്തുവന്നതെന്ന് കാനം ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day