|    Dec 9 Fri, 2016 11:13 am

കള്ളപ്പണം വെളുപ്പിക്കാന്‍ അരികടത്തിയെന്ന്; റെയ്ഡ് നടത്തി

Published : 1st December 2016 | Posted By: SMR

തൊടുപുഴ: അനധികൃതമായി അരി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ അരി ഗോഡൗണില്‍ പോലിസ് പരിശോധന നടത്തി. 1200 ചാക്ക് അരിയാണ് കണ്ടെത്തിയത്. 74 കിലോയാണ് ഒരു ചാക്കിലുള്ളത്. മറയൂര്‍ ബാബു നഗറില്‍ പ്രവര്‍ത്തിക്കുന്ന ടിവിജെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് മറയൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് ആറോടെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍ അരിവാങ്ങി സൂക്ഷിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം റെയ്ഡ് നടത്തിയത്. അരിയുടെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തിരിമറി കണ്ടെത്തിയാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്നും മൂന്നാര്‍ സിഐ പറഞ്ഞു. നിലവില്‍ 1500ലധികം ചാക്ക് അരി സ്റ്റോക്കുള്ളതായാണ് വിവരം. ഇതിന്റെ കൃത്യമായ രേഖകള്‍ ഇന്ന് പരിശോധിച്ച ശേഷം മാത്രമെ തുടര്‍ന്ന് നടപടികളുണ്ടാകുവെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day