|    Dec 11 Sun, 2016 1:31 pm
FLASH NEWS

കള്ളപ്പണം ബാങ്കില്‍ നിക്ഷേപിച്ച് രക്ഷപ്പെടാനാവില്ലെന്ന് ജെയ്റ്റ്‌ലി

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കൈയിലുള്ള 500, 1000 നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതുകൊണ്ട് ആരും നികുതിയില്‍നിന്ന് രക്ഷപ്പെടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അവര്‍ തങ്ങളുടെ പണത്തിന്റെ സ്രോതസ്സ് കാണിക്കേണ്ടിവരും. നികുതിയുടെ പരിധിയില്‍ വരുന്ന നിക്ഷേപത്തിന് നികുതിയൊടുക്കണം. നികുതി ആനുകൂല്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയല്ല സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. നികുതി വെട്ടിച്ചവര്‍ക്ക് ഒരു ഇളവും അനുവദിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
കള്ളപ്പണമല്ലെങ്കില്‍ അക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. നേരത്തേ കള്ളപ്പണം വെളിപ്പെടുത്തിയവര്‍ക്കും ഭയപ്പെടാനില്ല. നിക്ഷേപത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ പറ്റിയില്ലെങ്കില്‍ അത് കുറ്റമാവും. അതു കൈക്കൂലി വാങ്ങിയതോ തെറ്റായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതോ ആയിരിക്കും. കൈയില്‍ സമ്പാദ്യമുള്ള വീട്ടമ്മമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പേടിക്കേണ്ടതില്ല. വീട്ടുചെലവുകള്‍ക്കായി 25,000, 30,000, 50,000 എന്നിങ്ങനെ പണം സൂക്ഷിച്ചവര്‍ക്ക് ബാങ്കില്‍ പോയി ഒരു പ്രയാസവുമില്ലാതെ മാറ്റിയെടുക്കാം. ആദ്യത്തെ രണ്ടാഴ്ച പണം മാറ്റിയെടുക്കാന്‍ പ്രയാസമുണ്ടാവുമെങ്കിലും പിന്നീട് കൂടുതല്‍ പണം വന്നുകഴിയുമ്പോള്‍ എളുപ്പമാവും. ഈ നടപടി ആളുകളെ നികുതി നല്‍കാന്‍ പ്രേരിപ്പിക്കുമെന്നും രാജ്യത്തിന് ഗുണകരമാവുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക